video
play-sharp-fill

Tuesday, May 20, 2025
HomeCrimeനീണ്ടൂരിൽ വൻ കഞ്ചാവ് വേട്ട: മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ പിടിച്ചെടുത്തത് അഞ്ചു കിലോ കഞ്ചാവ്; കഞ്ചാവ്...

നീണ്ടൂരിൽ വൻ കഞ്ചാവ് വേട്ട: മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ പിടിച്ചെടുത്തത് അഞ്ചു കിലോ കഞ്ചാവ്; കഞ്ചാവ് വേട്ട തുടങ്ങിയത് കുട്ടോമ്പുറം ഷാപ്പിനു സമീപത്തു നിന്നും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നീണ്ടൂരിൽ വൻ കഞ്ചാവ് വേട്ട. മണ്ണിനടിയിൽ കുഴിച്ചിട്ട അഞ്ചു കിലോ കഞ്ചാവുമായി നീണ്ടൂർ സ്വദേശികളായ രണ്ടു പേരെ പൊലീസ് പിടികൂടി. കുട്ടോമ്പുറം ഷാപ്പിന് സമീപത്ത് വിൽപ്പനയ്‌ക്കെത്തിച്ച അരകിലോ കഞ്ചാവുമായി പിടികൂടിയ രണ്ടു പേരെ ചോദ്യം ചെയ്തതോടെയാണ് വീടിനു സമീപത്ത് മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നീണ്ടൂർ കൈപ്പുഴ സ്വദേശികളായ രാജീവൻ , ജയൻ എന്നിവരെ ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ അനൂപ് ജോസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച അർധരാത്രിയ്ക്ക് ശേഷമായിരുന്നു പൊലീസ് നടപടികൾ. ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷന്റെ പരിധിയിൽ അതിരമ്പുഴ, ആർപ്പൂക്കര, കൈപ്പുഴ നീണ്ടൂർ പ്രദേശങ്ങളിൽ വൻ തോതിൽ കഞ്ചാവ് വിൽപന നടക്കുന്നതായി പൊലീസ് സംഘത്തിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന്റെ നിർദേശാനുസരണം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ദിവസങ്ങളായി പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു.
ഇതിനിടെയാണ് കുട്ടോമ്പുറം ഷാപ്പിന് സമീപത്ത് വിൽപ്പനയ്ക്കുള്ള കഞ്ചാവുമായി രണ്ടു പേർ എത്തിയതായി പൊലീസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് ഗാന്ധിനഗർ എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ഷിബുക്കുട്ടൻ, എ.എസ്.ഐ സ്റ്റാൻലി, സിവിൽ പൊലീസ് ഓഫിസർ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കുട്ടോമ്പുറം ഷാപ്പിന് സമീപത്ത് എത്തി. തുടർന്ന് ഷാപ്പിനു മുന്നിൽ കഞ്ചാവുമായി കാത്തു നിൽക്കുകയായിരുന്ന രണ്ടു പ്രതികളെയും പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും അരകിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. തുടർന്ന് പൊലീസ് സംഘം ഇവരെ ചോദ്യം ചെയ്തതോടെയാണ് വീട്ടിൽ കൂടുതൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇരുവരെയുമായി ഇവരുടെ വീട്ടിൽ എത്തി. വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ വീടിനു പിന്നിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ നാലരകിലോ കഞ്ചാവ് കണ്ടെത്തി. പ്രതികളെയും പിടിച്ചെടുത്ത കഞ്ചാവും ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. ഉച്ചയോടെ രണ്ടു പ്രതികളെയും കോടതിയിൽ ഹാജരാക്കും.
കമ്പത്തും നിന്നും എത്തിക്കുന്ന കഞ്ചാവാണ് പ്രതികൾ ഇവിടെ വിൽക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. പ്രതികളെ വിശദമായി ചോദ്യം ചെയ്‌തെങ്കിൽ മാത്രമേ മറ്റു വിശദാംശങ്ങൾ പുറത്തു വരൂ.

Previous article
Next article
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments