കോഴിക്കോട് കൂട്ടബലാത്സംഗം; യുവതിക്ക് മയക്ക്മരുന്ന് കൊടുത്ത് കൂട്ടബലാത്സംഗം ചെയ്തു; കൊല്ലം സ്വദേശിനിയായ യുവതിയെ പ്രണയം നടിച്ച് വിളിച്ച് വരുത്തി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ്; രണ്ട് പേര്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കോഴിക്കോട്: യുവതിക്ക് മയക്ക്മരുന്ന് കൊടുത്ത് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. കൊല്ലം സ്വദേശിനിയായ യുവതിയെ പ്രണയം നടിച്ച് വിളിച്ച് വരുത്തിയ ശേഷമാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. അത്തോളി സ്വദേശികളായ ഫഹദും അജ്‌നാസും പൊലീസ് പിടിയിലാണ്. മറ്റ് രണ്ട് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഫ്ലാറ്റിൽ എത്തിച്ചാണ് പീഡനം നടത്തിയത്. പ്രതികൾ യുവതിയെ പരിചയപ്പെട്ടത് ടിക്ടോക് വഴിയാണ്. പ്രതികളെ ഉടന്‍ തെളിവെടുപ്പിന് ഫ്‌ളാറ്റില്‍ എത്തിക്കും. പീഡന ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.

ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് യുവതിയെ പ്രവേശിപ്പിച്ചത് പ്രതികള്‍ തന്നെയാണ്. പക്ഷേ, ഇതിന് ശേഷം പ്രതികള്‍ കടന്ന് കളയുകയായിരുന്നു.ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കും. കൊല്ലത്ത് നിന്നും യുവതിയെ കോഴിക്കോടേക്ക് വിളിച്ച് വരുത്തിയ ശേഷമാണ് കൂട്ടബലാത്സംഗം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group