
പയ്യപ്പാടിയിൽ സിപിഎം ഏരിയ സെക്രട്ടറിയുൾപ്പെടെ മൂന്ന് പേർക്ക് നേരെ ആക്രമണം; കണ്ണിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ച ഗുണ്ടാസംഘം നാട്ടിൽ ഭീതി പരത്തി; പ്രതികളിൽ ഒരാളെ പിടികൂടി നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് പൊലീസിൽ ഏൽപ്പിച്ചു
സ്വന്തം ലേഖിക
പുതുപ്പള്ളി: പയ്യപ്പാടിയിൽ സിപിഎം ഏരിയ സെക്രട്ടറി അടക്കം മൂന്ന് പേരെ ആക്രമിച്ച കഞ്ചാവ് ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട ഒരാളെ പിടികൂടി.
കോട്ടയം കോടിമത സ്വദേശി അനന്തുവിനെയാണ് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിന് ഇരയായവരുടെ കണ്ണിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ച ഗുണ്ടാസംഘം നാട്ടിൽ ഭീതി പരത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച യുവാക്കളെ പ്രതികൾ പിൻതുടർന്ന് കുരുമുളക് സ്പ്രേ പ്രയോഗിച്ചു. തടയാൻ എത്തിവർക്ക് നേരെയും ആക്രമണം ഉണ്ടായി.
നാട്ടുകാർ അനന്തുവിനെ പിടികൂടുമ്പോൾ ഇയാൾ മദ്യപിച്ച് ബോധം നഷ്ട്ടപ്പെട്ട അവസ്ഥയിലായിരുന്നു. പ്രതിയെ നാട്ടുകാർ ഈസ്റ്റ് പൊലീസിന് കൈമാറി.
സംഭവത്തിൽ കേസെടുത്ത പൊലീസ് മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു.
Third Eye News Live
0