ഗണേഷ് കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ 20 പേരെ നിയമിച്ച്‌ ഉത്തരവ്; നിയമിച്ചതില്‍ കൂടുതലും സ്വന്തം ജില്ലയില്‍ നിന്നുള്ളവർ; ആന്റണി രാജുവിന്റെ സ്റ്റാഫുകള്‍ക്ക് പെൻഷൻ ലഭിക്കും

ഗണേഷ് കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ 20 പേരെ നിയമിച്ച്‌ ഉത്തരവ്; നിയമിച്ചതില്‍ കൂടുതലും സ്വന്തം ജില്ലയില്‍ നിന്നുള്ളവർ; ആന്റണി രാജുവിന്റെ സ്റ്റാഫുകള്‍ക്ക് പെൻഷൻ ലഭിക്കും

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് 20 പേരെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിച്ച്‌ ഉത്തരവിറങ്ങി.

പരമാവധി 25 പേരെ നിയമിക്കാമെന്നാണ് എല്‍ഡിഎഫിലെ ധാരണ. ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജു രണ്ടര വർഷം പൂർത്തിയാക്കിയപ്പോഴാണ് പകരം ഗണേഷ് കുമാർ മന്ത്രിയായത്. ആന്റണി രാജുവിന്റെ സ്റ്റാഫിലുണ്ടായിരുന്ന ഇരുപതോളം പേരെ ഒഴിവാക്കിയാണ് പുതിയ നിയമനം.


രണ്ടര വർഷം പൂർത്തിയാക്കിയതിനാല്‍ ഇവർക്കെല്ലാം പെൻഷന് അർഹതയുണ്ട്.
കൊല്ലം സ്വദേശിയായ ഗണേഷ് കുമാർ പേഴ്‌സണല്‍ സ്റ്റാഫായി നിയമിച്ചതില്‍ കൂടുതലും സ്വന്തം ജില്ലയില്‍ നിന്നുള്ളവരെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎം സംഘടനാ നേതാവ് എ പി രാജീവനെ അഡി. പ്രൈവറ്റ് സെക്രട്ടറിയായും, കെഎസ്‌ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ ( വിജിലൻസ് ) ജി അനില്‍ കുമാറിനെ അസി. പ്രൈവറ്റ് സെക്രട്ടറിയായും കൊല്ലം സ്വദേശിയായ സുവോളജി അദ്ധ്യാപകൻ രഞ്ജിത്തിനെ അഡി. പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചു.