സ്വന്തം ലേഖിക.
പത്തനാപുരം :ഗതാഗത മന്ത്രിയും പത്തനാപുരം എംഎല്‍എ യുമായ ഗണേഷ്‌കുമാര്‍ ഗാന്ധിഭവന്‍ സന്ദര്‍ശിച്ചു. ഗാന്ധിഭവന്‍ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ ഗണേഷ്‌കുമാര്‍ ഗാന്ധിഭവനിലെ ഒരു അംഗത്തെ പോലെ ആണ്.ഇടക്കിടക്ക് വരും, എല്ലാവരെയും കണ്ട് വിശേഷങ്ങള്‍ ആരായും.
20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗാന്ധിഭവന് തറക്കല്ലിട്ടത് ഒരു മധുരിക്കുന്ന ഓര്‍മയായി ഗണേഷ്‌കുമാര്‍ ഓര്‍ത്തെടുത്തു. കഴിഞ്ഞ ആഴ്ച 20 കോടി മുതല്‍ മുടക്കില്‍ യൂസഫ് അലി നിര്‍മിക്കുന്ന കെട്ടിടം കണ്ടിട്ട് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താന്‍ ആണെന്നും കൂട്ടിച്ചേര്‍ത്തു. ഗാന്ധിഭവനിലെ അമ്മമാരും കുട്ടികളുമാണ് ഗണേഷ്‌കുമാറിനെ വരവേറ്റത്. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാ ഗാന്ധിഭവന്‍ അംഗങ്ങള്‍ക്കും ഗണേഷ്‌കുമാര്‍ നന്ദി അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗണേഷ്‌കുമാറിന്‍റെ മന്ത്രിസ്ഥാന ലബ്ധിയില്‍ ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ സന്തോഷം പങ്കിട്ടു. ഗാന്ധിഭവനില്‍ താമസിക്കുന്ന സിനിമ താരം ടിപി മാധവനെ കണ്ട് സംസാരിച്ചാണ് ഗണേഷ്‌കുമാര്‍ മടങ്ങിയത്.