play-sharp-fill
നല്ല സേവനമാണ് ചെയ്യുന്നത്, ചോദിച്ചിട്ട് ആളെ കയറ്റണം, വാങ്ങിച്ചോളൻ മന്ത്രി പറഞ്ഞു എന്ന് പറയരുത്, സൗജന്യ മരുന്നു കിട്ടുന്ന ആശുപത്രിയിലേക്ക് പോവുന്ന പാവങ്ങളിൽ നിന്നും പിടിച്ചു വാങ്ങരുത്; അത് ജനദ്രോഹം, കൺസ്യൂമർ പ്രൊട്ടക്ഷൻ ഉള്ള കാലമാണ്; ഓട്ടോ ഡ്രൈവർമാർക്ക് നിർദേശവുമായി മന്ത്രി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മീറ്ററിന് പുറത്ത് ഓട്ടോ ഡ്രൈവർമാർ കാശുവാങ്ങുന്നതിന് എതിരെ ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. പാവപ്പെട്ടവരിൽനിന്നും മീറ്ററിന് പുറത്ത് കാശ് പിടിച്ചുവാങ്ങരുതെന്നും അതു ദ്രോഹമാണെന്നുമായിരുന്നു ഗണേഷിന്റെ പ്രതികരണം.

‘‘ആശുപത്രിയിൽ പോവാൻ പാവങ്ങൾ ഓട്ടോയിൽ കയറിയാൽ അവരോട് മീറ്ററിന് പുറത്ത് കാശ് വാങ്ങരുത്. അത് ദ്രോഹമാണ്. അത് ചെയ്യരുത്’’ ഗണേഷ് കുമാർ പറഞ്ഞു.

ഗണേഷ് കുമാറിന്റെ വാക്കുകൾ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘‘ഓട്ടോ തൊഴിലാളികൾ നല്ല സേവനമാണ് ചെയ്യുന്നത്. പക്ഷേ, മീറ്ററിന് പുറത്തു കാശുവാങ്ങിക്കുന്നു എന്ന് നിങ്ങളെപ്പറ്റി പരാതിയുണ്ട്. മീറ്ററിന് പുറത്തു കാശുവാങ്ങിയാലേ ജീവിക്കാൻ പറ്റു എന്നതു സത്യമാണ്. എന്നാൽ, അമിതമായി ചോദിക്കരുത്.

ചോദിക്കുക, തരില്ലെന്നു പറഞ്ഞാൽ വിട്ടേക്കുക. തമിഴ്നാട്ടിൽ ഓട്ടോയിൽ കയറുമ്പോഴേ പറയും, മീറ്ററന് പുറമേ 10 രൂപ വേണമെന്ന്. നിങ്ങളും അതുപോലെ ചോദിച്ചിട്ട് ആളെ കയറ്റണം. കൺസ്യൂമർ പ്രൊട്ടക്ഷൻ ഉള്ള കാലമാണ്. വളരെ സൂക്ഷിക്കണം.

വാങ്ങിച്ചോളൻ മന്ത്രി പറഞ്ഞു എന്ന് പറയരുത്. അന്യായമായി വാങ്ങരുത്. തരാൻ ഗതിയില്ലാത്ത പാവങ്ങളിൽനിന്ന് പിടിച്ച് വാങ്ങരുത്. സൗജന്യ മരുന്നു കിട്ടുന്ന ആശുപത്രിയിലേക്ക് പോവുന്ന പാവങ്ങൾ ഓട്ടോയിൽ കയറിയാൽ അവരോട് മീറ്ററിന് പുറത്ത് കാശ് വാങ്ങരുത്. അത് ദ്രോഹമാണ്. അത് ചെയ്യരുത്.’’