ഗാന്ധിനഗർ മുടിയൂർക്കരയിൽ എസ്.എൻ.ഡി.പി ഗുരുദേവക്ഷേത്രത്തിൽ മോഷണ ശ്രമം: ഗുരുദേവക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് പണം അപഹരിക്കാൻ ശ്രമിച്ചു

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഗാന്ധിനഗർ മുടിയൂർക്കര എസ്.എൻ.ഡി.പി ഗുരുദേവക്ഷേത്രത്തിൽ മോഷണ ശ്രമം. ഗുരുദേവക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത മോഷ്ടാവ് പണം അപഹരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവത്തിൽ കേസെടുത്ത ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിയ പൂജാരിയാണ് മോഷണ ശ്രമം നടന്നതായി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ ക്ഷേത്രത്തിൽ നിന്നും ശബ്ദം കേട്ടിരുന്നതായി അയൽവാസിയും പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. രാവിലെ ക്ഷേത്രത്തിൽ എത്തിയവരാണ് മോഷണ ശ്രമം നടന്നത് കണ്ടെത്തിയത്.

തുടർന്നു പൂജാരി ക്ഷേത്രം അധികൃതരെ വിവരം അറിയിക്കുകയും, ഇവർ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. കാണിക്കവഞ്ചിയുടെ പൂട്ട് തകർത്ത നിലയിലാണ്. പൂട്ട് തകർത്ത ശേഷം മോഷണം നടത്താൻ ശ്രമിച്ചതായും വ്യക്തമായിട്ടുണ്ട്. എന്നാൽ, ക്ഷേത്രത്തിൽ ഇപ്പോൾ ആളുകൾ എത്താത്തിനാൽ ഇപ്പോൾ കാര്യമായ പണം കാണിക്കവഞ്ചിയിലുണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നു ജില്ലയിൽ രാത്രികാലത്ത് വ്യാപകമായി പരിശോധന നടക്കുന്നതിനിടെയാണ് ഇപ്പോൾ ക്ഷേത്രത്തിൽ മോഷണ ശ്രമം നടന്നത്. ഇത് പൊലീസിനു വലിയ നാണക്കേടായി മാറിയിട്ടുണ്ട്.