അനധികൃത മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും വിൽപ്പന നടത്തിയ യുവാവ് പൊലീസ് പിടിയിൽ ; പിടിയിലായത് കോട്ടയം മാന്നാനം സ്വദേശി

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം : മാന്നാനം കുട്ടിപ്പടി ഭാഗത്ത് അനധികൃത മദ്യവും, നിരോധിത പുകയില ഉൽപ്പന്നങ്ങളും വില്പന നടത്തി വന്നിരുന്നയാൾ പൊലീസ് പിടിയിൽ കുട്ടിപ്പടി ഭാഗം മണ്ണൂശ്ശേരിൽ ജോമോൻ(48) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്നും 3.5 ലിറ്റർ വിദേശ മദ്യവ്യം, നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. പ്രതിയുടെ കുട്ടിപ്പടിയിലുള്ള വീട്ടിൽ നിന്നുമാണ് മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഡി.വൈ.എസ്.പി. അനിൽകുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് ഗാന്ധിനഗർ എസ്.എച്ച്.ഒ സുരേഷ് വി. നായർ, എസ്.ഐ. എ കെ അനിൽ, സി.പി.ഓമാരായ ബാബു, പ്രവീൺ പ്രവീണോ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.