സ്വന്തം ലേഖിക
കോട്ടയം : ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നാഗമ്പടം ഹോമിയോ ആശുപത്രി അധികൃതർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ആശുപത്രിയുടെ പരിസരത്തെ കാട് വെട്ടിത്തെള്ളിക്കുകയും റോഡിലെ കുഴികൾ മണ്ണിട്ട് മൂടുകയും ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾക്ക് കോട്ടയം ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ജിജി വർഗീസ് നേതൃത്വം നൽകി. ആർ. എം. ഒയും മെഡിക്കൽ ഓഫീസർമാരും മറ്റ് ജീവനക്കാരും ശുചീകരണ പ്രവത്തനങ്ങളിൽ പങ്കാളികളായി.