
രാജീവ് ഗാന്ധി നവഭാരത ശില്പി: രഞ്ജു കെ മാത്യു
സ്വന്തം ലേഖകൻ
കോട്ടയം : ഇന്ത്യയിൽ ഇൻഫർമേഷൻ ടെക്നോളജി യുഗത്തിന് തുടക്കം കുറിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് നവഭാരത ശില്പിയെന്ന് കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് രഞ്ജു കെ മാത്യു പറഞ്ഞു.
രാജീവ് ഗാന്ധിയുടെ എഴുപത്തിയാറാം ജന്മദിനത്തിൽ കേരള എൻ.ജി.ഓ അസോസിയേഷൻ കോട്ടയം ടൗൺ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സദ്ഭാവനാദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രാഞ്ച് പ്രസിഡന്റ് സജിമോൻ.
സി. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സോജോ തോമസ്, സംസ്ഥാന കമ്മിറ്റി ഓഡിറ്റർ അജയൻ റ്റി. കെ, ജില്ലാ ജോയിന്റ് സെക്രട്ടറി പി. വി. അജേഷ്, ബ്രാഞ്ച് വനിതാ ഫോം കൺവീനർ ബിന്ദു. എസ് എന്നിവർ പ്രസംഗിച്ചു.
Third Eye News Live
0