play-sharp-fill
ജില്ലയിൽ ഒക്ടോബർ രണ്ടു മുതൽ പ്ലാസ്റ്റിക്കിന് സമ്പൂർണ നിരോധനം

ജില്ലയിൽ ഒക്ടോബർ രണ്ടു മുതൽ പ്ലാസ്റ്റിക്കിന് സമ്പൂർണ നിരോധനം

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, റസിഡൻഷ്യൽ മേഖലകൾ, അനുബന്ധ സ്ഥലങ്ങൾ എന്നിവ ഉൾപ്പടെയുള്ള കേന്ദ്രങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കൾ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

ഡിസ്‌പോസിബിൾ പാത്രങ്ങൾ, കുടിവെള്ള കുപ്പികൾ, റാപ്പറുകൾ, പ്ലാസ്റ്റിക് പായ്ക്കറ്റുകൾ, പ്ലാസ്റ്റിക് സഞ്ചികൾ മുതലായവ നിരോധിച്ചു കൊണ്ടുളള ഉത്തരവ് ഗാന്ധിജയന്തിദിനമായ ഒക്ടോബർ രണ്ടിനു നിലവിൽ വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരോധിച്ചവയ്ക്ക് പകരം തുണിയും മറ്റ് പരിസ്ഥിതി സൗഹൃദ വസ്തുക്കളും ഉപയോഗിച്ചു നിർമിച്ച സാമഗ്രികൾ ഉപയോഗിക്കണമെന്ന് ഉത്തരവിൽ പറയുന്നു.