play-sharp-fill
ഞാൻ പലപ്പോഴും ഗാംഗുലിയുടെ നെഞ്ചളവിലാണ് പന്തെറിയാറ് ; ബൗൺസറുകൾക്ക് മുൻപിൽ പിടിച്ചു നിൽക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടില്ല ; എങ്കിലും ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാനാണ് ഗാഗുലി : ശുഐബ് അക്തർ

ഞാൻ പലപ്പോഴും ഗാംഗുലിയുടെ നെഞ്ചളവിലാണ് പന്തെറിയാറ് ; ബൗൺസറുകൾക്ക് മുൻപിൽ പിടിച്ചു നിൽക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടില്ല ; എങ്കിലും ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാനാണ് ഗാഗുലി : ശുഐബ് അക്തർ

സ്വന്തം ലേഖകൻ

കൊച്ചി : എന്റെ കരിയറിൽ ഞാൻ കണ്ട ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാനാണ് ഗാംഗുലിയെത്ത് ശുഐബ് അക്തർ. റിക്കി പോണ്ടിങ്, സച്ചിൻ ടെണ്ടുൽക്കർ, ബ്രയാൻ ലാറ, ആദം ഗിൽക്രിസ്റ്റ്, ജാക്ക് കാലിസ്, സനത് ജയസൂര്യ തുടങ്ങിയവർക്ക് നേരെ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും സൗരവ് ഗാംഗുലിയാണ് ധൈര്യത്തിന്റെ കാര്യത്തിൽ മുൻപന്തിയിലെന്നാണ് അക്തർ പറയുന്നത് .

അക്തറിന് ഏറ്റവംു പ്രിയുപ്പെട്ട ക്യാപ്റ്റനും ഗാംഗുലി തന്നെ. 2000 ത്തിൽ ഗാംഗുലി നേതൃത്വം ഏറ്റെടുത്തതോടെ ഇന്ത്യയുടെ മട്ടും ഭാവവും മാറി. ഏറ്റവും മികച്ച ഇന്ത്യൻ ക്യാപ്റ്റനാണ് സൗരവ് ഗാംഗുലിയെന്നും അക്തർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊണ്ണൂറുകളിൽ പാകിസ്ഥാനോട് എന്നും തോൽക്കുന്ന ടീമായിരുന്നു ഇന്ത്യ. എന്നാൽ ഗാംഗുലി യുഗം കടന്നുവന്നതോടെ ജയം ഇന്ത്യയുടെ പക്ഷത്തായെന്നും അക്തർ കൂട്ടിച്ചേർത്തു.

പലരും പറയാറുണ്ട് എന്നെ നേരിടാൻ ഗാംഗുലിക്ക് പേടിയാണെന്ന്. എന്നാൽ ഇതു ശരിയല്ല. കരിയറിൽ ഞാൻ കണ്ട ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാനാണ് സൗരവ് ഗാംഗുലി. ഞാൻ പലപ്പോഴും ഗാംഗുലിയുടെ നെഞ്ചളവിലാണ് പന്തെറിയുന്നത്. ബൗൺസറുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ഗാംഗുലിക്ക് കഴിയാറുമില്ല. എത്രയോ തവണ എന്റെ പന്തുകൊണ്ട് അദ്ദേഹം വീണിട്ടുണ്ടെന്നും അക്തർ പറയുന്നു.

എന്നിരുന്നാൽ പോലും ഓപ്പണറായി ഇറങ്ങാൻ ഗാംഗുലി ഒരിക്കലും മടികാണിച്ചിട്ടില്ല. എനിക്കെതിരെ സധൈര്യം റൺസും അടിച്ചുകൂട്ടിയിട്ടുണ്ടെന്നും അക്തർ കൂട്ടിച്ചേർത്തു.