കേരളത്തിന് അഭിമാന നിമിഷം . ഗഗൻയാൻ ദൗത്യസംഘത്തലവനായി മലയാളി: പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലക്യഷ്ണൻ നായർ ദൗത്യസംഘത്തെ നയിക്കും:
സ്വന്തം ലേഖകൻ
തിരുവനന്തപുരം:
കേരളത്തിന് അഭിമാന നിമിഷം . ഗഗൻയാൻ ദൗത്യസംഘത്തലവനായി മലയാളി. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലക്യഷ്ണൻ നായർ ഗഗൻ യാൻ ദൗത്യസംഘത്തെ നയിക്കും.
അംഗദ്പ്രതാപ്, അജിത് കൃഷ്ണൻ , ശുഭാംശുശുക്ലഎന്നിവരാണ് ഗഗൻ യാൻ സംഘത്തിലെ മറ്റുള്ളവർ.
ഗഗൻയാൻ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ യാത്രികരുടെ പേര് വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തിരുവനന്തപുരംവിക്രം സാരാഭായി സ്പേസ് സെന്‍ററിൽ ഇന്നു നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചത്.
വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം വിഎസ്എസ്‍സിയിൽ വച്ച് മോദി ഗഗൻയാൻ പദ്ധതിയുടെ പുരോഗതി വിലയിരുത്തി. ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേർക്കും ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു. നാല് പേരും ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമാരാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0