ലോക്സഭാ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥികൾ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും:സ്ഥാനാർഥികളെ ഇന്നു പ്രഖ്യാപിക്കും:
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും സി.പി.എം സ്ഥാനാർഥികൾ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും.
പൊന്നാനിയിലെ പൊതു സ്വതന്ത്രന്‍ കെ.എസ് ഹംസയും ഇടുക്കിയിലെ ജോയ്സ് ജോര്‍ജും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിക്കും.
അതേസമയം ഇന്ന് എല്ലാ മണ്ഡലങ്ങളിലും ഇടത് സ്ഥാനാർത്ഥികള്‍ക്ക് റോഡ് ഷോ നടത്താൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചകഴിഞ്ഞ് മൂന്നിന് 15 സീറ്റുകളിലെയും സ്ഥാനാർഥികളെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രഖ്യാപിക്കും.
ആറ്റിങ്ങൽ – വി. ജോയി എം.എൽ.എ,
കൊല്ലം- എം.മുകേഷ് എം.എൽ.എ,
പത്തനംതിട്ട – ടി.എം.തോമസ് ഐസക്,
ആലപ്പുഴ- എ.എം.ആരിഫ്,
എറണാകുളം- കെ.ജെ.ഷൈൻ,
ഇടുക്കി – ജോയ്സ് ജോർജ്,
ചാലക്കുടി – സി.രവീന്ദ്രനാഥ്,
ആലത്തൂർ – മന്ത്രി കെ.രാധാകൃഷ്ണൻ,
പാലക്കാട് – പി.ബി അംഗം എ.വിജയരാഘവൻ,
മലപ്പുറം – വി.വസീഫ്,
പൊന്നാനി- കെ.എസ്.ഹംസ,
കോഴിക്കോട്- എളമരം കരീം,
വടകര- കെ.കെ.ഷൈലജ,
കണ്ണൂർ – എം.വി.ജയരാജൻ,
കാസർകോട് – എം.വി.ബാലകൃഷ്ണൻ
എന്നിവരാണ് സ്ഥാനാർഥികൾ.
ഇതോടെ ഇടതു മുന്നണി സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാകും.