video
play-sharp-fill

കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി; ഗസ്സയിലേക്കുള്ള മരുന്ന് വിതരണം ആരംഭിച്ചു

കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി; ഗസ്സയിലേക്കുള്ള മരുന്ന് വിതരണം ആരംഭിച്ചു

Spread the love

 

സ്വന്തം  ലേഖിക 

കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആര്‍.സി.എസ്) പ്രഥമശുശ്രൂഷ സഹായങ്ങള്‍ ഗസ്സയിലെ ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി (പി.ആര്‍.സി.എസ്) വെയര്‍ഹൗസുകളില്‍ എത്തി. മരുന്ന് ഉള്‍പ്പെടെയുള്ള സഹായം റഫ അതിര്‍ത്തി കടന്ന് ഗസ്സയുടെ വടക്കുള്ള പി.ആര്‍.സി.എസില്‍ എത്തിയതായി കെ.ആര്‍.സി.എസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഫലസ്തീൻ വളന്റിയര്‍ ടീമുകളുടെ ചീഫ് അഹ്മദ് അബു ദയ പറഞ്ഞു.

മരുന്ന് തരംതിരിച്ച്‌ ആശുപത്രികളില്‍ വിതരണം ചെയ്യും. അതേസമയം, മെഡിക്കല്‍ ഉപകരണങ്ങളും ആംബുലൻസുകളും ഉള്‍പ്പെടെ മാനുഷിക സഹായങ്ങളുടെ വിതരണ പ്രക്രിയയെ ഇസ്രായേല്‍ സേന തടസ്സപ്പെടുത്തുന്നതായി അബു ദയ പറഞ്ഞു. കെ.ആര്‍.സി.എസും കുവൈത്ത് ചാരിറ്റികളും 10 ടണ്‍ മരുന്നുകളും ആറിലധികം ആംബുലൻസുകളും ഗസ്സയിലേക്ക് അയച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group