കുറ്റം ചെയ്തവർക്കെതിരെ തിരിയണം,പൊതുവേ വിമർശിക്കരുത്,കോടതികളിൽ കേസുകൾ കെട്ടിക്കിടപ്പില്ലേ ? ജഡ്ജിമാരുടെ കുഴപ്പം കൊണ്ടാണോ ? ; ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് ജി സുധാകരൻ
സ്വന്തം ലേഖിക
ആലപ്പുഴ: റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതിക്കെതിരേ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ.മൂക്കത്ത് വിരൽ വച്ചിട്ട് കാര്യം ഇല്ല, കേരളത്തിലാണ് ജീവിക്കുന്നത് എന്നോർക്കണം.
കുഴി അടയ്ക്കാനുളള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. കുറ്റം ചെയ്തവർക്കെതിരെയാണ് തിരിയേണ്ടതെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു.ആരിലും വിശ്വാസം ഇല്ലെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും ജി.സുധാകരൻ കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം നഗരത്തിലെ കുഴി അടക്കാൻ മാത്രം കൊടുത്തത് ഏഴ് കോടി രൂപയാണ്. ഒക്ടോബറിലാണ് പണം കൈമാറിയത്. മരണം സംഭവിച്ചതിൽ പൊതുമരാമത്ത് വകുപ്പിന് ഉത്തരവാദിത്തം ഉണ്ടെന്നും ജി.സുധാകരൻ പറഞ്ഞു.
കോടതികളിൽ കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോ ജീവനക്കാരും ജഡ്ജിമാരും കുറവുളളതാണ് പ്രശ്നം. സർക്കാർ വന്നശേഷം700 കോടി രൂപയാണ്കോടതി കെട്ടിടങ്ങൾക്ക് നൽകിയതെന്നും പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഹൈക്കോടതിക്ക് ഏഴ് നിലയുള്ള മന്ദിരം അടക്കം കോടതിയുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.