
അമ്പലപ്പുഴ: ജി സുധാകരൻ പഴയ ആളല്ല പുതിയ ആളാണെന്ന് തെളിയിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പണ്ട് എതിർക്കേണ്ടി വന്ന കോണ്‍ഗ്രസിന്റെ കൂടെയാണ് അദ്ദേഹം. കോണ്‍ഗ്രസിനെ തൃപ്തിപ്പെടുത്തുകയാണ് ജി സുധാകരൻ. അദ്ദേഹം ഇനിയും ജീർണതയിലേക്ക് പോകും
ആലപ്പുഴയില്‍ പാർട്ടിയ്ക്ക് വലിയ കരുത്താനുള്ളത് ഒരാളെ ചാരിയല്ല, പാർട്ടിക്കൊപ്പമാണ് ആലപ്പുഴയിലെ പാർട്ടി സഖാക്കള്‍. പാർട്ടി സഖാക്കളേക്കാള്‍ ആവേശമാണ് ആലപ്പുഴയിലെ ജനങ്ങള്‍ക്ക്. അതുകൊണ്ടുതന്നെ അവസര വാദികളുടെ നിലപാട് പാർട്ടിയെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോണ്‍ഗ്രസ് അദ്ദേഹത്തെ സ്വീകരിച്ചതിലുള്ള ദയനീയത മറ്റൊരു ഭാഗമാണ്. ജി സുധാകരൻ കോണ്‍ഗ്രസിന്റെ ഭാഗമാകാനുള്ള തീരുമാനം ഒരു സുപ്രഭാതത്തിലായിരിക്കില്ലലോ നടന്നിട്ടുണ്ടാവുക. കോണ്‍ഗ്രസിന്റെ നേതാക്കളും അദ്ദേഹവുമായി നേരത്തെ തന്നെ ആലോചനകള്‍ നടന്നിട്ടുണ്ട്. ഈ ആലോചനയില്‍ 15,000 സിപിഐഎം വോട്ട് കിട്ടുമെന്ന് ജി സുധാകരൻ കോണ്‍ഗ്രസ് നേതാക്കളെ ധരിപ്പിച്ചു കാണും. അവർക്ക് അത് ഇഷ്ടപ്പെടും കാണും. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ നേടി ജയിക്കാൻ കഴിയുമെന്നാണ് ജി സുധാകരന്റെ കണക്കുകൂട്ടല്‍.
അമ്പലപ്പുഴ ദീർഘകാലമായി എല്‍ഡിഎഫ് വിജയിച്ചുവരുന്ന മണ്ഡലമാണ്. എല്‍ഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപിയുടെ കൂടി സഹായം തേടുന്നു. ജി സുധാകരന്റേത് എന്തൊരു ഗതിക്കേടാണിത്? ഞങ്ങളെ തകർക്കാം എന്നത് വ്യാമോഹം മാത്രമാണ്. ഇത്തവണയും എല്‍ഡിഎഫിനൊപ്പം അമ്പലപ്പുഴ നില്‍ക്കും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. എച്ച് സലാം തന്നെ ജയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.



