video
play-sharp-fill

ഇന്ധന സെസ്: സമരം കടുപ്പിക്കാന്‍ യുഡിഎഫ്; എംഎല്‍എമാര്‍ സഭാ മന്ദിരത്തിലേക്ക് നടന്നെത്തി പ്രതിഷേധിക്കും; സഭ സ്തംഭിപ്പിക്കുന്ന തരത്തിലേക്ക് പ്രതിഷേധം എത്താന്‍ സാധ്യത; പ്രതിരോധിക്കാന്‍ എല്‍ഡിഎഫ്

ഇന്ധന സെസ്: സമരം കടുപ്പിക്കാന്‍ യുഡിഎഫ്; എംഎല്‍എമാര്‍ സഭാ മന്ദിരത്തിലേക്ക് നടന്നെത്തി പ്രതിഷേധിക്കും; സഭ സ്തംഭിപ്പിക്കുന്ന തരത്തിലേക്ക് പ്രതിഷേധം എത്താന്‍ സാധ്യത; പ്രതിരോധിക്കാന്‍ എല്‍ഡിഎഫ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ഇന്ധന സെസ് കുറക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ യുഡിഎഫ് പ്രതിഷേധം കടുപ്പിക്കുന്നു.

എംഎല്‍എമാര്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഇന്നു രാവിലെ സഭാ മന്ദിരത്തിലേക്ക് പ്രതിഷേധ നടത്തം സംഘടിപ്പിക്കും. ചോദ്യോത്തരവേള മുതല്‍ സഭയില്‍ പ്രതിഷേധം തുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഭ സ്തംഭിപ്പിക്കുന്ന തരത്തിലേക്ക് വരെ പ്രതിഷേധം എത്താന്‍ സാധ്യത ഉണ്ട്. സഭയ്ക്ക് പുറത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ സമരം കടുപ്പിക്കും.

അതേസമയം പ്രതിപക്ഷത്തെ നാല് എംഎല്‍എമാരുടെ സഭാ കവാടത്തിലെ സത്യഗ്രഹ സമരം നാലാം ദിവസവും തുടരുകയാണ്.
നടുവൊടിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങളില്‍ എന്തെങ്കിലും ഇളവുണ്ടാകുമെന്നാണ് എല്ലാവരും കരുതിയത്.

രണ്ടു രൂപ സെസ് ഒരു രൂപയാക്കി കുറക്കാനായിരുന്നു എല്‍ഡിഎഫിലെ ആദ്യചര്‍ച്ചകളും. പക്ഷേ എംഎഎല്‍മാരുടെ സത്യാഗ്രഹമടക്കം പ്രതിപക്ഷം സമരം ശക്തമാക്കിയതോടെ കുറച്ചാല്‍ ക്രെഡിറ്റ് യുഡിഎഫിനാകുമെന്നായി പിന്നീടുള്ള വിലയിരുത്തല്‍.

അതിവേഗം കുറച്ചാല്‍ നിരത്തിയ പ്രതിസന്ധിയുടെ കണക്കില്‍ ചോദ്യം വരുമെന്ന വിമര്‍ശനവും ഉയര്‍ന്നു. ഒപ്പം ധനവകുപ്പും ഇളവിനെ ശക്തമായെതിര്‍ത്തു. ഇതോടെയാണ് ഇളവ് വേണ്ടെന്ന് വെച്ചത്.