കോവിഡിൽ തകർന്ന് നട്ടം തിരിയുമ്പോൾ ഇന്ധന, പാചകവാതക വില കുത്തനെ കൂട്ടി കേന്ദ്രത്തിന്റെ പകൽ കൊള്ള; പ്രതിഷേധവുമായി മഹിളാ അസോസിയേഷൻ പ്രവർത്തകർ പ്രതീകാത്മകമായി ഗ്യാസ്‌ കുറ്റി കത്തിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:അനുദിനം കൂട്ടുന്ന പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോർപ്പറേറ്റുകൾക്ക്‌ വേണ്ടു ഭരണം നടത്തുന്ന കേന്ദ്ര സർക്കാരിന്റെ നയത്തിനെതിരെ നാട്ടിലാകെ പ്രതിഷേധം അടുക്കളിയിൽ നിന്ന്‌ തന്നെ ഉയർന്നു കഴിഞ്ഞു.

കോവിഡിൽ ജനങ്ങൾ നട്ടം തിരിയുമ്പോഴാണ്‌ അടിക്കി കേന്ദ്രസർക്കാർ വിലകുത്തനെ കയറ്റുന്നത്‌.
ഇതിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്‌എൻഎൽ ഓഫീസ്‌ മുമ്പിൽ നടത്തിയ പ്രതിഷേധം വിത്യാസ്‌തമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെർമോകോളിൽ ഗ്യാസ്‌ കുറ്റി ഉണ്ടാക്കി അടുപ്പ്‌ കത്തിച്ച്‌ അതിൽ ഗ്യാസ്‌ കുറ്റിവെച്ച്‌ കത്തിച്ചാണ് പ്രതിഷേധം നടന്നത്‌.

പ്രതിഷേധ സമരം മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കെ വി ബിന്ദു ഉദ്‌ഘാടനം ചെയ്‌തു. എരിയാ പ്രസിഡന്റ്‌ ജെസ്സി നൈനാൻ അധ്യക്ഷയായി.

സിപിഐ എം ഏരിയാ സെക്രട്ടിറി ബി ശശികുമാർ, മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി ദീപാമോൾ, വനിതാസാഹിതി ജില്ലാ സെക്രട്ടറി പി കെ ജലാജാമണി, മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം അഡ്വ.ഷീജ അനിൽ, ഏരിലായാമ്മ കോര എന്നിവർ സംസാരിച്ചു.