70000 രൂപയ്ക്ക് കാർ പണയം വെച്ചു, പണവുമായി ചെന്നപ്പോൾ വാഹനം തിരികെ നൽകിയില്ല ; യുവാവിനെ കബളിപ്പിച്ച് വാഹനം തട്ടിയെടുത്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് ഈരാറ്റുപേട്ട പോലീസ്  

Spread the love

ഈരാറ്റുപേട്ട : യുവാവിനെ കബളിപ്പിച്ച് വാഹനം തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം ഇല്ലിമൂല കോയിക്കൽ വീട്ടിൽ സുധിൻ സുരേഷ് ബാബു (29) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും,സുഹൃത്തും ചേർന്ന് ഈരാറ്റുപേട്ട സ്വദേശിയായ യുവാവിൻ്റെ കാർ ഒരു മാസത്തേക്ക് പണയമായി 70,000 രൂപ നൽകി  കൈക്കലാക്കുകയും,  തുടർന്ന് ഒരു മാസത്തിനു ശേഷം പണവുമായെത്തിയ യുവാവിന് വാഹനം തിരികെ നൽകാതെ കബളിപ്പിക്കുകയുമായിരുന്നു. യുവാവിന്റെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ സുധിനെ പിടികൂടുകയുമായിരുന്നു.

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ സുബ്രഹ്മണ്യൻ പി.എസ്, എസ്.ഐ ജിബിൻ തോമസ്, സി.പി.ഓ മാരായ ജോബി ജോസഫ്, ശരത് കൃഷ്ണദേവ്, രോഹിത്.ജി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾക്ക് വർക്കല,ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.