video
play-sharp-fill

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; മന്ത്രവാദി പിടിയിൽ

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; മന്ത്രവാദി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കന്യാകുമാരി: മന്ത്രവാദത്തിനായി രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ മന്ത്രവാദി പിടിയിൽ. കന്യാകുമാരിയിലെ തക്കലിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ രാസപ്പൻ ആശാരി എന്ന മന്ത്രവാദി തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽ‌കുകയായിരുന്നു.

പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഒറ്റയ്ക്ക് കഴിയുകയായിരുന്ന മന്ത്രവാദിയെക്കുറിച്ച് നാട്ടുകാരിൽ നിന്ന് വിവരം കിട്ടുന്നത്. പോലീസ് മന്ത്രവാദിയുടെ വീട്ടിലെത്തി കതകിൽ തട്ടി വിളിച്ചു. എന്നാൽ ഇയാള്‍ വാതില്‍ തുറന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് പൂജാമുറിയിൽ കുഞ്ഞിനെ ഇരുത്തി രാസപ്പൻ ആശാരി പൂജ ചെയ്യുന്നത് കണ്ടത്. ഉടൻ തന്നെ പൊലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തുകയും മന്ത്രവാദിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.