ഇതുവരെ കൊച്ചി മെട്രോയിൽ യാത്ര ചെയ്യാതത്തവർക്കായി ഒരു സുവർണ്ണാവസരം; മെട്രോയിൽ നാളെ സൗജന്യ യാത്ര ചെയ്യാം; അവസരം ഒരുക്കി കെഎംആർഎൽ

Spread the love


സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി മെട്രോയിൽ ഇതേവരെ യാത്ര ചെയ്തിട്ടില്ലാത്തവർക്ക് അതിന് അവസരമൊരുക്കുന്നു.

ഡിസംബർ 5നാണ് കൊച്ചി മെട്രോ തങ്ങളുടെ യാത്രക്കാർക്കായി സൗജന്യ യാത്രയൊരുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സൗജന്യ യാത്രയെ കുറിച്ചുള്ള വിവരം കൊച്ചി മെട്രോ പങ്കുവച്ചത്. ഞായറാഴ്ച വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം.

വൈകിട്ട് മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സൗജന്യ യാത്രാ സൗകര്യം.

ആലുവ, വൈറ്റില, ഇടപ്പളളി എന്നീ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം.