സൗജന്യ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു ; ഡിഗ്രി പൂർത്തിയായ യുവതികൾക്ക് അപേക്ഷിക്കാം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : സർക്കാരിന്റെ സൗജന്യ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഡിഗ്രി പൂർത്തിയായ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. കുടുംബശ്രീയുടെ മേൽനോട്ടത്തിൽ പാലാ രാമപുരത്ത് പ്രവർത്തിക്കുന്ന ട്രെയിനിങ് സെന്ററിൽ സ്‌മോൾ ഓഫീസ് അഡ്മിനിസ്‌ട്രേഷൻ എന്ന കോഴ്‌സിലേക്ക് ആലപ്പുഴ, കൊല്ലം ജില്ലകളിലെ പഞ്ചായത്തുകളിൽ സ്ഥിരതാമസം ആയ മുസ്ലിം, ക്രിസ്ത്യൻ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽപെട്ട, ഡിഗ്രി പൂർത്തിയാക്കിയ പെൺകുട്ടികൾക്കാണ് (18 – 30) അപേക്ഷിക്കാവുന്നത്. അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഫീസ്, ഭക്ഷണം, താമസം, പഠനോപകരണങ്ങൾ എന്നിവയും സൗജന്യമാണ്. ഇതോടൊപ്പം വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക്
എൻ.സി.വി.റ്റി സർട്ടിഫിക്കറ്റും ആകർഷകമായ ശമ്പളത്തിൽ ജോലിയും ലഭിക്കുന്നതാണ്.

വിശദ വിവരങ്ങൾക്ക് : 9207549755

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group