സൗജന്യ കിറ്റ് വിതരണത്തിന് സഹായവുമായി എ.ഐ.വൈ.എഫ്: കിറ്റ് വിതരണ കേന്ദ്രം മന്ത്രി പി.തിലോത്തമൻ സന്ദർശിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: എ.ഐ.വൈ.എഫ് കോട്ടയം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ഭക്ഷ്യ കിറ്റ് നിറയ്ക്കുന്ന വൈ.എം.സി.എ ഹാൾ ഭക്ഷ്യമന്ത്രി പി.തിലോത്തമൻ സന്ദർശിച്ചു.
നിയോജക മണ്ഡലത്തിലെ റേഷൻ കടകളിലേയ്ക്കുള്ള പിങ്ക് റേഷൻ കാർഡുകാർഡുടമകൾക്കുള്ള കിറ്റുകൾ വൈ.എം.സി.എ ഹാളിൽ എ.ഐ.വൈ.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ തയ്യാറാക്കി വരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2000 കിറ്റുകൾ ഇന്നലെ വിതരണത്തിന് തയ്യാറാക്കി. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി റെനീഷ് കാരിമറ്റം, പ്രസിഡന്റ് രാജീവ് എം ജി എന്നിവരുടെ നേതൃത്വത്തിൽ സപ്ലൈ കോ ജീവനക്കാരുടെയും സഹായത്തോടെയാണ് കിറ്റുകൾ തയ്യാറാക്കുന്നത്.
17 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്. മുപ്പതോളം വരുന്ന എ.ഐ.വൈ.എഫ് പ്രവർത്തകരും സപ്ലൈകോ ജീവനക്കാരും കഠിനാദ്ധ്വാനം ചെയ്താണ് ഇന്നലെ 2000 കിറ്റുകൾ പൂർത്തിയാക്കിയത്. അപ്രതീക്ഷിതമായി എത്തിച്ചേർന്ന ഭക്ഷ്യമന്ത്രി പ്രവർത്തനങ്ങൾ പരിശോധിക്കുകയും കിറ്റുകളുടെ ഗുണനിലവാരവും തൂക്കവും വിലയിരുത്തുകയും ചെയ്തു.
എ.ഐ.വൈ.എഫ് പ്രവർത്തകരേയും സപ്ലൈകോയിലെ വനിതാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു. മന്ത്രിയോടൊപ്പം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.ബി.ബിനു, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. പി.കെ ചിത്രഭാനു , എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ.സന്തോഷ് കുമാർ,സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.സി ബിനോയി, അസിസ്റ്റന്റ് സെക്രട്ടറി എൻ.എൻ വിനോദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
എ.ഐ.വൈ.എഫ് ജില്ലാ സോഷ്യൽ മീഡിയ കൺവീനർ വിനീത്, ജില്ലാ കമ്മറ്റി അംഗം കെ.പ്രവീൺ, മണ്ഡലം ജോ. സെക്രട്ടറി മനോജ് ആനത്താനം, മണ്ഡലം കമ്മറ്റി അംഗങ്ങളായ സന്തോഷ് കൃഷ്ണൻ, അനിൽ കുമാരനെല്ലൂർ, അരുൺ വേളൂർ, ബിബിൻ മോസ്‌കോ ‘ സൈജൻ ,ദിലീപ് , എ.ഐ.ടി.യു.സി ജില്ലാ അസി.സെക്രട്ടറി ബി. രാമചന്ദ്രൻ, സി.പി.ഐ വെസ്റ്റ് ലോക്കൽ സെക്രട്ടറി എം.കെ രാജപ്പൻ, ലോക്കൽ കമ്മറ്റി അംഗം ശ്രീവാസ് തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്ന് രാവിലെ 10 മണിക്ക് കൂടുതൽ പ്രവർത്തകർ വൈ.എം.സി.എ ഹാളിൽ എത്തിച്ചേരണമെന്ന് എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി റെനീഷ് കാരിമറ്റം അഭ്യർത്ഥിച്ചു.