സ്വന്തം ലേഖകൻ
കോട്ടയം : ടി.ടി.ഇ യുടെ വേഷം ധരിച്ച് ട്രെയിനിനുള്ളില്‍ ടിക്കറ്റ് പരിശോധന നടത്തിയ യുവതിയെ റെയില്‍വേ പൊലീസ് പിടികൂടി.
കൊല്ലം കാഞ്ഞവേലി മുതുകാട്ടില്‍ വീട്ടില്‍ റംലത്താണ് (42) പൊലീസ് അറസ്റ്റിലായത്. രാജ്യറാണി എക്സ്പ്രസ് ട്രെയിനിനുള്ളില്‍ സതേണ്‍ റെയില്‍വേയുടെ ഐഡി കാർഡ് ധരിച്ചെത്തി പരിശോധന നടത്തിയ റംലത്തിനെ സംശയം തോന്നി ട്രെയിനിലുണ്ടായിരുന്ന ടിടിഇ അജയകുമാർ ചോദ്യം ചെയ്തു. ഇവർ പരസ്പര വിരുദ്ധമായി സംസാരിച്ചതിനെ തുടർന്ന് റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ട്രെിയിൻ എത്തിയപ്പോള്‍, വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രതിയെ റെയില്‍വേ പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തു. തുടർന്ന് റിമാൻഡ് ചെയ്തു.