കുടുംബപ്രശ്‌നങ്ങള്‍ മന്ത്രവാദത്തിലൂടെ പരിഹരിക്കാം ; പ്രശ്‌നപരിഹാരത്തിനായി ഏലസും തകിടും ; മൂന്ന് കുടുംബങ്ങളില്‍ നിന്ന് തട്ടിയത് 25,000 ത്തോളം രൂപ ; തട്ടിപ്പ് സംഘം പൊലീസ് പിടിയില്‍

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: കുടുംബപ്രശ്‌നങ്ങള്‍ മന്ത്രവാദത്തിലൂടെ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് പണംതട്ടിയ തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍. തിരുവള്ളൂര്‍ സ്വദേശി വാസുദേവന്‍ (28), തിരുച്ചിറപ്പള്ളി സ്വദേശി ദീനു (27), തഞ്ചാവൂര്‍ സ്വദേശികളായ ഗോപി (24), വിജയ് (23) എന്നിവരാണ് മൂന്നാര്‍ പൊലീസിന്റെ പിടിയിലായത്.

ചെണ്ടുവരെ എസ്റ്റേറ്റില്‍ തൊഴിലാളി ലയങ്ങളിലെത്തിയ സംഘം കുടുംബപ്രശ്‌നങ്ങളുണ്ടാകാനും കുടുംബാംഗങ്ങളുടെ മരണം സംഭവിക്കാനും സാധ്യതയുണ്ടെന്നും പറഞ്ഞുവിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. മൂന്ന് കുടുംബങ്ങളില്‍നിന്നായി 25,000 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. പ്രശ്‌നപരിഹാരത്തിനായി ഏലസും തകിടും വീട്ടുകാര്‍ക്ക് നല്‍കി. സംശയം തോന്നിയ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് സംഭവം പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി പണം പിടിച്ചെടുത്ത് തിരികെ നല്‍കി. ഒരുദിവസത്തെ തടങ്കലിനുശേഷം പ്രതികളെ ജാമ്യത്തില്‍ വിട്ടു. വട്ടവട മേഖലയിലും ഇത്തരത്തിലുള്ള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസ് അറിയിച്ചു.