video
play-sharp-fill
എത്ര പറ്റിക്കപ്പെട്ടാലും നാട്ടുകാർ പഠിക്കില്ല: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അരക്കോടി രൂപ തട്ടിയവർ നാടു വിട്ടു: കറുകച്ചാലിൽ പണം പോയത് നിരവധിപ്പേർക്ക്; പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണം നടത്തുന്നില്ലെന്ന് ആരോപണം

എത്ര പറ്റിക്കപ്പെട്ടാലും നാട്ടുകാർ പഠിക്കില്ല: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അരക്കോടി രൂപ തട്ടിയവർ നാടു വിട്ടു: കറുകച്ചാലിൽ പണം പോയത് നിരവധിപ്പേർക്ക്; പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണം നടത്തുന്നില്ലെന്ന് ആരോപണം

ക്രൈം ഡെസ്‌ക്
കറുകച്ചാൽ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 18 പേരിൽ നിന്നായി അരക്കോടി രൂപയിലധികം തട്ടിയെടുത്ത ദമ്പതിമാർ നാട്ടു വിട്ടിട്ട് ആറു മാസം. കോടികളുമായി നാടുവിട്ട ദമ്പതിമാരെ കണ്ടെത്താൻ മാർഗമില്ലാതെ വട്ടം കറങ്ങി പൊലീസും.
ഇതോടെ പോക്കറ്റിലുണ്ടായിരുന്ന പണം കള്ളന്റെ കയ്യിൽ കൊടുത്തതിനു സമാനമായ അവസ്ഥയിലായി നാട്ടുകാരും.
കറുകച്ചാൽ അഞ്ചാനി ഇടയിരിക്കപ്പുഴ സ്വദേശികളായ ദമ്പതികളാണ് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തത്.
പണം നഷ്ടമായ  കാസർകോഡ്, കണ്ണൂർ, മലപ്പുറം, പാലക്കാട് സ്വദേശികൾ കറുകച്ചാൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഏ
രവിപുരത്ത് റേഫോർഡ് എന്ന  പേരിൽ ഇവർ ജോബ് കൺസൾട്ടൻസിയും വിദേശത്തേയ്ക്ക് ആളെ കയറ്റിവിടുന്ന സ്ഥാപനവും നടത്തിയിരുന്നു.
എന്നാൽ, സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പണം തട്ടിപ്പ് കേസ് വന്നതോടെ സ്ഥാപനവും ഏജൻസിയും അടച്ചുപൂട്ടിയിട്ട് ഇവർ നാട് വിടുകയായിരുന്നു.
ഇതേ തുടർന്നാണ് ഇവരുടെ ജന്മനാട്ടിൽ അടക്കം പരാതി നൽകാൻ പണം നഷ്ടമായവർ തയ്യാറായത്.
15000 രൂപ മുതൽ അഞ്ചുലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരുമുണ്ട് കൂട്ടത്തിൽ. പറഞ്ഞ സമയത്ത് വിസയും ജോലിയും കിട്ടാതെ വന്നതോടെയാണ് പലരും പണം നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞത്.
പലിശയ്ക്ക് പണം വാങ്ങി വിസയ്ക്കായി നൽകിയവരുമുണ്ട്.
ആറുമാസം മുൻപാണ് തട്ടിപ്പിനിരയായവർ ചേർന്ന് കറുകച്ചാൽ പോലീസിൽ പരാതി നൽകിയത്.
പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും ഇവരെപ്പറ്റി വിവരങ്ങൾ നൽകിയിട്ടും പോലീസ് അന്വേണം നടത്തിയില്ലെന്നാണ് പരാതിക്കാർ പറയുന്നത്.
ഇതേ പരാതിക്കാരിൽ ഒരാൾ ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയിൽ സി.എം.പി. ഫയൽ ചെയ്തിരുന്നു. ഇതേ തുടർന്ന് പോലീസ് എഫ്.ഐ.ആർ. ഇട്ടെങ്കിലും നടപടി സ്വീകരിച്ചില്ല.