വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴി സൗഹൃദം സ്ഥാപിക്കും; പിന്നാലെ യുവതികളുടെ ഫോട്ടോകള്‍ കൈക്കലാക്കും; മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതി അറസ്റ്റില്‍
കണ്ണൂർ: പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ കൈക്കലാക്കി മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍.
കപ്പക്കടവ് സ്വദേശി മുഹമ്മദ് സഫ്‌വാനാണ് പൊലീസിന്റെ പിടിയിലായത്. സോഷ്യല്‍ മീഡിയയില്‍ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉണ്ടാക്കി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചാണ് ഇയാള്‍ ഫോട്ടോ കൈക്കലാക്കുന്നത്.
ശേഷം അത് മോർഫ് ചെയ്ത് അവരെ ഭീഷണിപ്പെടുത്തുകയാണ് പ്രതി ചെയ്യുന്നത്.
പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏച്ചൂർ സ്വദേശിയായ യുവതിയുടെ പരാതിയിന്മേലാണ് നടപടി. പ്രതി സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നിരവധി യുവതികളുടെ ഫോട്ടോകള്‍ ശേഖരിച്ച് ദുരുപയോഗം ചെയ്തതായി പൊലീസ് പറഞ്ഞു.
Third Eye News Live
0