വിദേശ മലയാളിയുടെ എസ്റ്റേറ്റിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ തടി മോഷ്ടിച്ചു വിറ്റു; മാസങ്ങൾ നീണ്ട രഹസ്യാന്വേഷണത്തിലൂടെ പ്രതിയെ പിടികൂടി കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോനും സംഘവും

Spread the love

സ്വന്തം ലേഖിക

കോട്ടയം: വിദേശ മലയാളിയുടെ എസ്റ്റേറ്റിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ തടി മോഷ്ടിച്ചു വിറ്റ ശേഷം ഒളിവിൽ പോയ പ്രതിയെ മൂന്ന് മാസങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ.

പുറ്റടിക്ക് സമീപം മണിയംപെട്ടിയിൽ ജിജി ജേക്കബിൻ്റെ ഉടമസ്ഥയിൽ ഉള്ള സ്ഥലത്ത് മാനേജരായി ജോലി ചെയ്തിരുന്ന ആലപ്പുഴ വെൺമേലിൽ വീട്ടിൽ തോമസ് വി. ജേക്കബ് (49 ജൂഡി) ആണ് അറസ്റ്റിലായത്. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുവൈറ്റിൽ ജോലിയുള്ള ആലപ്പുഴ സ്വദേശി ജിജിയുടെ പുറ്റടിയിൽ ഉള്ള എസ്റ്റേറ്റിലെ തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങൾ വെട്ടി വിറ്റശേഷം ഒളിവിൽ പോവുകയായിരുന്നു

പ്രതി തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ഒളിവിൽ താമസിച്ചതിനു ശേഷം ഗോവയിലേക്ക് കടന്നു. തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ താമസിച്ച് പുറം കടലിൽ മൽസ്യത്തൊഴിലാളികൾക്കൊപ്പം മൽസ്യബന്ധന ബോട്ടിൽ ആയിരുന്നു.

പിന്നിട് പോണ്ടിച്ചേരിയിൽ കാരയ്ക്കൽ, നാഗപട്ടണം തുടങ്ങിയ സ്ഥലങ്ങളിൽ മൽസ്യബന്ധനത്തിന് ഉൾക്കടലിൽ പോകുന്ന പണി ചെയ്യുന്നതിനിടയിലാണ് പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയാ പ്രതിയെ റിമാൻഡ് ചെയ്തു.

കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ , എസ് ഐ സജിമോൻ ജോസഫ്, സിപിഒമാരായ ടോണി ജോൺ, അനീഷ് വി.കെ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.