video
play-sharp-fill

ബലാത്സംഗക്കേസില്‍ അറസ്റ്റിലാകുന്ന ഭാരതത്തിലെ ആദ്യത്തെ ബിഷപ്പ്; ജയില്‍ മോചനത്തിനൊടുവില്‍ അപ്രതീക്ഷിത രാജി;  സഭയ്ക്കും വിശ്വാസികൾക്കും തീരാകളങ്കമായ് ഫ്രാങ്കോ മുളയ്ക്കൽ….!

ബലാത്സംഗക്കേസില്‍ അറസ്റ്റിലാകുന്ന ഭാരതത്തിലെ ആദ്യത്തെ ബിഷപ്പ്; ജയില്‍ മോചനത്തിനൊടുവില്‍ അപ്രതീക്ഷിത രാജി; സഭയ്ക്കും വിശ്വാസികൾക്കും തീരാകളങ്കമായ് ഫ്രാങ്കോ മുളയ്ക്കൽ….!

Spread the love

സ്വന്തം ലേഖിക

കൊച്ചി: റോമൻ കത്തോലിക്കാ സഭ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ്.

മറ്റ് പാസ്റ്റര്‍മാരും ക്രിസ്ത്യൻ പുരോഹിതന്മാരും കുറ്റാരോപിതരായി അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും സഭാ ചരിത്രത്തില്‍ ഒരു ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ ബലാത്സംഗ ആരോപണം ഉണ്ടാവുന്നതും അറസ്റ്റിലാകുന്നതും ഇതാദ്യമായിരുന്നു. ഇതിലൂടെ ബലാത്സംഗക്കേസില്‍ അറസ്റ്റിലാകുന്ന ഭാരതത്തിലെ ആദ്യത്തെ ബിഷപ്പ് എന്ന ഖ്യാതിയും ഫ്രാങ്കോ മുളയ്ക്കനെ തേടിയെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ സഭാ വിശ്വാസികളെയും പൊതു സമൂഹത്തെയും ഒരുപോലെ അമ്പരപ്പിക്കുകയും ഇരു ചേരികളിലാക്കുകയും ചെയ്ത കേസില്‍ തെളിവുകളുടെ അഭാവത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും സഭയ്ക്കുണ്ടായ കളങ്കം മാറ്റമില്ലാതെ അവശേഷിച്ചു. കേസ് ഒതുക്കിത്തീര്‍ക്കാൻ പല മാര്‍ഗ്ഗങ്ങളിലൂടെയും ശ്രമങ്ങള്‍ നടന്നുവെങ്കിലും അവയൊക്കെ വിഭലമാവുകയായിരുന്നു.

ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ ആരോപണങ്ങളില്‍ കന്യാസ്ത്രീ ഉറച്ച്‌ നില്‍കുകയും സമൂഹത്തിന്‍റെ വിവിധ തുറകളില്‍ നിന്നും പരാതിക്കാരിക്ക് വലിയ പിന്തുണ ലഭിക്കുകയും ചെയ്തതോടെ സഭ പ്രതിസന്ധിയിലായി.