പിടിയും പോത്തും കിട്ടാൻ വകുപ്പുണ്ടോ?, കോട്ടയത്ത്‌ ഫ്രാൻസിസ് ജോർജ് ജയിച്ചാല്‍ 2000 പേർക്ക് പിടിയും പോത്തും, എട്ടരയാകുമ്പോള്‍ തന്നെ വിളമ്പുമെന്ന് ജനകീയ സമിതി, പരിപാടിക്ക് നേതൃത്വം നൽകുന്നത് കേരള കോണ്‍ഗ്രസ്‌ നേതാവ്

Spread the love

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരുമ്പോൾ കേരളത്തിൽ ആരെല്ലാം അക്കൗണ്ട് തുറക്കുമെന്ന് ഉറ്റുനോക്കുകയാണ് കേരളം. എന്നാൽ, പിറവത്തുക്കാർ പോത്തിറച്ചിയും പിടിയും കിട്ടാൻ വകുപ്പുണ്ടോ എന്നാണ് നോക്കിയിരിക്കുന്നത്.

video
play-sharp-fill

കോട്ടയത്ത്‌ ഫ്രാൻസിസ് ജോർജ് ജയിച്ചാല്‍ 2000 പേർക്ക് പിടിയും പോത്തും വിളമ്പാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് പിറവത്തെ ജനകീയ സമിതി. തോമസ് ചാഴിക്കാടന്റെ പക്ഷക്കാരനായ കേരള കോണ്‍ഗ്രസ്‌ നേതാവാണ് ഇതിന് നേതൃത്വം നൽകുന്നത്.

പെട്ടി പൊട്ടിക്കുമ്പോള്‍ ഫ്രാൻസിസ് ജോർജ് ജയിക്കുമെന്ന് ഉറപ്പിച്ചാണ് പിറവത്തെ ജനകീയ സമിതി നാട്ടുകാർക്ക് പിടിയും പോത്തും വിളമ്പുന്നത്. തോമസ് ചാഴിക്കാടനെതിരെ ജനരോഷമുണ്ടെന്നാണ് ജനകീയ സമിതി പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തവണ ജയിച്ചിട്ട് നന്ദി പോലും പറയാൻ ഈ വഴി വന്നില്ലെന്നും നാട്ടുകാർ പറയുന്നു. പിടിയും പോത്തും വിളമ്പുന്നതിന് നേതൃത്വം നല്‍കുന്നത് എല്‍ഡിഎഫില്‍ തന്നയുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവും പിറവം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജില്‍സ് പെരിയപുറമാണ്.

കഴിഞ്ഞ അഞ്ച് വർഷം തോമസ് ചാഴിക്കാടൻ തികഞ്ഞ പരാജയമാണെന്നാണ് ജില്‍സ് പെരിയപുറത്തിൻറെ അഭിപ്രായം. രാവിലെ എട്ടരയാകുമ്പോള്‍ തന്നെ പിടിയും പോത്തും വിളമ്പുമെന്ന് ജനകീയ സമിതി നേതാക്കള്‍ പറഞ്ഞു.