80 വർഷങ്ങള്‍ക്ക് ശേഷം യമുനാ നദിക്ക് സമീപം പല്ലയില്‍ ഇന്ത്യന്‍ ഗ്രേ വൂള്‍ഫിനെ കണ്ടെത്തി.1940 ന് ശേഷം ഡല്‍ഹിയില്‍ കണ്ടിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്യപെട്ട ഇന്ത്യന്‍ ഗ്രേ വൂള്‍ഫിനെയാണ് കഴിഞ്ഞ വ്യാഴാഴ്ച്ച കണ്ടെത്തിയത്.
ഇന്ത്യൻ ചാരക്കുറുക്കൻ എന്നറിയപ്പെടുന്ന ഇവയെ ഡല്‍ഹിയില്‍ അടുത്തകാലത്തൊന്നും കണ്ടെത്തിയതായി രേഖകളില്ല. 1940 ന് ശേഷം ഡല്‍ഹിയില്‍ ഇന്ത്യന്‍ ഗ്രേ വൂള്‍ഫിനെ കണ്ടിട്ടില്ലെന്ന് 2014 ലെ ഡല്‍ഹി റിജ്‌റ്റിലെ ഒരു പ്രസിദ്ധീകരണത്തില്‍ ഫോറസ്റ്റർ ജി എൻ സിന്ഹ എഴുതിയിരുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കാഴ്ചയില്‍ ഇത് ഇന്ത്യന്‍ ഗ്രേ വൂള്‍ഫിനെ പോലുണ്ടെങ്കിലും പ്രാദേശിക നായകളുമായി ഇണചേര്‍ന്നുണ്ടായ ഇനമാണോയെന്ന് സംശയമുണ്ടെന്നും ജനികത പരിശോധന വേണ്ടിവരുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വന്യജീവി ശാസ്ത്രജ്ഞനായ വൈ വി ജ്വാലയുടെ അഭിപ്രായത്തില്‍ ചിത്രത്തില്‍ കാണുന്ന മൃഗം കാഴ്ചയില്‍ ഇന്ത്യൻ ഗ്രേ വോള്‍ഫിന്‍റെ സവിശേഷതകള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അത് ഇന്ത്യൻ ഗ്രേ വോള്‍ഫ് തന്നെയാണോയെന്ന് പൂര്‍ണ്ണമായും സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും ഹൈബ്രിഡൈസേഷൻ നടന്നോയെന്ന് കണ്ടെത്തെണമെന്നും അഭിപ്രായപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group