video
play-sharp-fill

പുതുവര്‍ഷാഘോഷം: ഫോര്‍ട്ട് കൊച്ചിയില്‍ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് മേയര്‍; സംഘാടനത്തില്‍ വന്ന പിഴവില്‍ കളക്ടര്‍ റിപ്പോര്‍ട്ട് തേടും

പുതുവര്‍ഷാഘോഷം: ഫോര്‍ട്ട് കൊച്ചിയില്‍ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് മേയര്‍; സംഘാടനത്തില്‍ വന്ന പിഴവില്‍ കളക്ടര്‍ റിപ്പോര്‍ട്ട് തേടും

Spread the love

സ്വന്തം ലേഖിക

കൊച്ചി: പുതുവത്സരാഘോഷത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ സംഘാടനത്തില്‍ വന്ന പിഴവില്‍ കളക്ടര്‍ റിപ്പോര്‍ട്ട് തേടും.

ക്രമീകരണങ്ങളിലെ വീഴ്ചകള്‍ നാണക്കേടായതോടെയാണ് നടപടി. ഫോര്‍ട്ട്കൊച്ചിയിലേക്കുള്ള കേന്ദ്രീകരണം ഒഴിവാക്കാന്‍ അടുത്ത വര്‍ഷം മുതല്‍ പ്രാദേശികമായി കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മേയര്‍ അനില്‍കുമാര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുവത്സരരാവില്‍ ജനബോംബ് ആയി മാറുമായിരുന്ന ഫോര്‍ട്ട് കൊച്ചി ആഘോഷത്തില്‍ ജില്ലാ ഭരണകൂടവും പഴികേള്‍ക്കുമ്പോഴാണ് കളക്ടറുടെ ഇടപെടല്‍. ക്രമീകരണങ്ങളില്‍ വന്ന വീഴ്ചകളാണ് താഴേത്തട്ടില്‍ പരിശോധിക്കുന്നത്.

ഗതാഗത സംവിധാനത്തില്‍ വന്ന പിഴവ്. ജനങ്ങളെ കുരുക്കിയ മൈതാനത്തിലെ ക്രമീകരണങ്ങള്‍, പ്രാഥമിക സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവയാണ് പരിശോധിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ സംഘാടനം പ്രാദേശികമായി രൂപീകരിച്ച കാര്‍ണിവല്‍ കമ്മിറ്റിക്കാണ്.

ക്രമീകരണങ്ങളായി വിവിധ വകുപ്പുകളുടെ ഏകോപനമാണ് സര്‍ക്കാര്‍ ചുമതല. ഇത്രയും വലിയ പങ്കാളിത്തം കൈകാര്യം ചെയ്യാന്‍ സംഘാടകസമിതിക്ക് കഴിഞ്ഞില്ല. നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും നിശ്ചിത എണ്ണം ആളെത്തിയിട്ടും സുരക്ഷ കടലില്‍ കായംകലക്കിയ പോലായി.

ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും എറണാകുളത്തേക്കുള്ള റോ-റോ സര്‍വീസ് ഇടക്ക് തടസപ്പെട്ടതും മുളവുകാട് നിന്നും പ്രത്യേക റോ-റോ എത്താതിരുന്നതും നഗരത്തിലേക്കുള്ള മടങ്ങി പോക്കിന് തടസമായി. പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്തണമെന്ന എംഎല്‍എയുടെ നിര്‍ദ്ദേശം പോലും പാലിക്കപ്പെട്ടില്ല.

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പുതുവത്സരാഘോഷ വേദികളിലൊന്നാണ് ഫോര്‍ട്ട് കൊച്ചി. ഇതിലേക്കുള്ള സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായം രണ്ട് ലക്ഷം രൂപ മാത്രമാണ്. ടൂറിസം വകുപ്പ് നേരിട്ട് സംഘാടനം ഏറ്റെടുക്കണമെന്ന ആവശ്യവും ഉയരുന്നു.
ടൂറിസം മന്ത്രി പങ്കെടുത്ത് ചര്‍ച്ച വേണമെന്ന തീരുമാനവും ഇത്തവണ പാലിക്കപ്പെട്ടില്ല.