video
play-sharp-fill

അപകടരമായ കമ്പ്യൂട്ടർ ഗെയിം കളിക്കുന്നതിന് മാതാപിതാക്കൾ വഴക്ക് പറഞ്ഞ മലയാളി വിദ്യാർത്ഥി കുവൈറ്റിലെ ഫ്‌ളാറ്റിൽ നിന്നും വീണ് മരിച്ചു ; സംഭവത്തിൽ ദുരൂഹത : മരിച്ചത് പത്തനംതിട്ട സ്വദേശികളുടെ മകൻ

അപകടരമായ കമ്പ്യൂട്ടർ ഗെയിം കളിക്കുന്നതിന് മാതാപിതാക്കൾ വഴക്ക് പറഞ്ഞ മലയാളി വിദ്യാർത്ഥി കുവൈറ്റിലെ ഫ്‌ളാറ്റിൽ നിന്നും വീണ് മരിച്ചു ; സംഭവത്തിൽ ദുരൂഹത : മരിച്ചത് പത്തനംതിട്ട സ്വദേശികളുടെ മകൻ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ബ്ലൂവെയിലിന് സമാനമായിട്ടുള്ള അപകടകരമായ ഗെയിം കളിക്കുന്നതിന് മാതാപിതാക്കൾ വഴക്ക് പറഞ്ഞ് മലയാളി വിദ്യാർത്ഥിയെ കുവൈറ്റിലെ ഫ്‌ളാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി.

പത്തനംതിട്ട പടുത്തോട് പതിനെട്ടിൽ വീട്ടിൽ സന്തോഷ് എബ്രഹാം, ഡോ. സുജ ദമ്പതികളുടെ മകൻ നിഹാൽ മാത്യു ഐസക് (13) ആണ് റിഗ്ഗായിലെ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രിയോടെയാണു സംഭവം നടന്നത്. ബ്ലൂവെയിൽ പോലെ കുട്ടികൾക്കിടയിൽ ഇപ്പോൾ ഏറെ പ്രചാരത്തിലുള്ള ഫോർട്ട് നൈറ്റ് കമ്പ്യൂട്ടർ ഗെയിമിൽ ഏറെ നേരം വ്യാപൃതനായിരുന്നു നിഹാൽ.

കഴിഞ്ഞ ദിവസം രാത്രി കളിയിൽ മുഴുകിയിരുന്ന കുട്ടിയെ രക്ഷിതാക്കൾ ശകാരിച്ചിരുന്നു . ഇതേ തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങി പുറത്തേക്ക് പോയ കുട്ടിയെ രക്ഷിതാക്കൾ ഏറെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ഇതേതുടർന്ന് കുട്ടിയെ കാണാതായ വിവരം മാതാപിതാക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ ആണു കെട്ടിടത്തിന്റെ പിൻ ഭാഗത്ത് കുട്ടിയെ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.

കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ഇവർ താമസിച്ചത്. രണ്ടാം നിലയിൽ കയറി കുട്ടി താഴേക്ക് ചാടിയതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. കുവൈറ്റ് സബാഹ് ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിൽ ഡോക്ടറായ സുജയാണ്‌ മാതാവ്.

കുവൈറ്റ് ഇംഗ്ലീഷ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്‌ നിഹാൽ. നിഖിൽ മൂത്ത സഹോദരനാണ്.

ബ്ലു വെയിൽ ഗെയിമിനു സമാനമായി ഏറെ അപകടകാരിയായ കമ്പ്യൂട്ടർ ഗെയിം ആണ്‌ ഫോർട്ട് നൈറ്റ്.2017 ൽ പുറത്തിറങ്ങിയ ഈ ഗെയിം കുട്ടികൾക്കിടയിൽ ഏറെ പ്രചാരമുള്ളതാണ്‌.ഈ ഗെയിമിൽ ഏർപ്പെടുന്ന കുട്ടികൾ പെട്ടെന്ന് തന്നെ ഇതിനു അടിമപ്പെടുകയും വിഷാദ രോഗം അടക്കമുള്ള ഒട്ടേറെ മാനസിക പ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിക്കും. ഈ ഗെയിമിനെതിരെ നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു.