video
play-sharp-fill

കഷ്ടിച്ച് രക്ഷപെട്ടു ; പുതുവത്സര ആഘോഷത്തിന് ഫോർട്ടുകൊച്ചിയിലെത്തിയത് ജനസാഗരം; 20,000 പേരെ മാത്രം ഉൾക്കൊള്ളുന്ന മൈതാനത്ത് എത്തിയത് 1 ലക്ഷം പേർ; തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ നിഷ്ക്രിയമെന്ന് ആരോപണം.

കഷ്ടിച്ച് രക്ഷപെട്ടു ; പുതുവത്സര ആഘോഷത്തിന് ഫോർട്ടുകൊച്ചിയിലെത്തിയത് ജനസാഗരം; 20,000 പേരെ മാത്രം ഉൾക്കൊള്ളുന്ന മൈതാനത്ത് എത്തിയത് 1 ലക്ഷം പേർ; തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ നിഷ്ക്രിയമെന്ന് ആരോപണം.

Spread the love

സ്വന്തം ലേഖകൻ
പുതുവത്സര ദിനത്തിൽ ഫോർട്ട് കൊച്ചി ദുരന്തമാകാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഫോർട്ട് കൊച്ചിയിലേക്ക് ഒഴുകിയെത്തിയത് വൻ ജനസാഗരം.
20,000 പേരെ മാത്രം ഉൾക്കൊള്ളുന്ന മൈതാനത്ത് എത്തിയത് 1 ലക്ഷം പേരെന്ന് റിപ്പോർട്ട്.

ഇത്രയധികം പേരെ ഉൾക്കൊള്ളാൻ തക്ക ശേഷിയില്ലാത്ത മൈതാനത്ത് ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങളും മറ്റും അധികൃതർ ഒരുക്കിയിരുന്നില്ല. ഉറപ്പില്ലാത്ത ബാരിക്കേടുകൾ വീണ് അപകടം സംഭവിക്കാതെ ജനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ നിഷ്ക്രിയമെന്ന് ആരോപണം.കാർണിവൽ നടന്ന പ്രദേശത്ത് വലിയ രീതിയിൽ പൊടി ശല്യം ഉണ്ടായിരുന്നു, ഉയരുന്ന പൊടി വെള്ളം തളിച്ച് കുറയ്ക്കാനുള്ള ക്രമീകരണങ്ങളൊന്നും അധികൃതർ സ്വീകരിച്ചിരുന്നില്ല. പൊടിയെ തുടർന്നുണ്ടായ ശ്വാസതടസം മൂലം നിരവധി പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താലൂക്ക് ആശുപത്രയിൽ അടിയന്തരഘട്ടത്തിൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഉണ്ടായിരുന്നെന്നും ആക്ഷേപമുണ്ട്.

പുതുവത്സരാഘോഷത്തിന് ശേഷം ജനങ്ങൾക്ക് വേണ്ടി പ്രത്യേകം ബസ് സർവീസ് ഉണ്ടാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഈ വാഗ്ദാനവും നടപ്പായില്ല. പരിപാടി നടത്തിപ്പിൽ ഗുരുതര വീഴ്ചകളുണ്ടായെന്നും നാട്ടുകാർ ആരോപിച്ചു

Tags :