മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ ആരോഗ്യനില അതീവ ഗുരുതരം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് (ബി) ചെയർമാനും ആർ ബാലകൃഷ്ണ പിള്ളയുടെ ആരോഗ്യനില അതീവ ഗുരുതരം. ശ്വാസതടസ്സത്തെ തുടർന്ന് ആരോഗ്യനില വഷളായതിന് പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ശ്വാസ തടസത്തെ തുടർന്ന് കൊട്ടാരക്കര വിജയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സ്റ്റേറ്റ് വെൽഫെയർ കോർപ്പറേഷൻ ഫോർ ഫോർവേഡ് കമ്മ്യൂണിറ്റീസ് ലിമിറ്റഡിന്റെ ചെയർമാനാണ്. നടനും എംഎൽഎയുമായ ബി ഗണേഷ് കുമാറാണ് മകൻ. പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ഗണേഷ് കുമാറിനു വേണ്ടി ബാലകൃഷ്ണപിള്ള പ്രചരണരംഗത്ത് ഇറങ്ങിയിരുന്നു.