video
play-sharp-fill
കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ് ; ലക്ഷദ്വീപ് മുൻ എംപിയുടെ സഹോദരനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു  ; നടപടി കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ

കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ് ; ലക്ഷദ്വീപ് മുൻ എംപിയുടെ സഹോദരനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു ; നടപടി കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ

സ്വന്തം ലേഖകൻ

കവരത്തി: വധശ്രമ കേസിൽ ലക്ഷദ്വീപ് മുൻ എംപിയുടെ സഹോദരനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് നടപടി.

കേസിലെ ഒന്നാംപ്രതി നൂറുൾ അമീനെയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പിരിച്ചുവിട്ടത്.
കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്ത്രോത്ത് എംജിഎസ്എസ്എസിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു നൂറുൽ അമീൻ. അധ്യാപകൻ സമൂഹത്തിൽ അഹിംസയുടെ സന്ദേശം നൽകേണ്ട വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്മിനിസ്ട്രേറ്ററുടെ നടപടി.

കേസിലെ രണ്ടാം പ്രതിയായ മുഹമ്മദ് ഫൈസലും നൂറുൽ അമീനും അടക്കമുള്ളവർ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണ്. 2009ൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് ഇരുവരും ശിക്ഷിക്കപ്പെട്ടത്.

തടവുശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസൽ, സഹോദരൻ അമീൻ അടക്കം നാല് പ്രതികൾ കേരള ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഹർജി ഈ മാസം 17നാണ് പരിഗണിക്കുന്നത്.