സംസ്ഥാനത്ത് ഇന്ന് മുതൽ വിദേശ മദ്യത്തിന് വില കുറയും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വിദേശ മദ്യത്തിന് വിലകുറയും. എക്സൈസ് തീരുവയിൽ ഏർപ്പെടുത്തിയിരുന്ന അധിക നിരക്ക് എടുത്തുമാറ്റിയതിനെ തുടർന്ന് ഇന്നു മുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് പുതിയ നിരക്കായിരിക്കും പ്രാബല്യത്തിൽ വരിക. പ്രളയ ദുരിതാശ്വാസത്തിനായി ഫണ്ട് ശേഖരിക്കുന്നതിനു വേണ്ടിയായിരുന്നു എക്സൈസ് തീരുവ കൂട്ടിയത്. നവംബർ 30 വരെയായിരുന്നു ഈ തീരുമാനത്തിന്റെ കാലാവധി. ഇത് എക്സൈസ് തീരുവ വർധിപ്പിച്ചതിൽ കൂടി 230 കോടിയുടെ അധിക വരുമാനമാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിച്ചിരുന്നത്. അര ശതമാനം മുതൽ 3.5 ശതമാനം വരെയായിരുന്നു എക്സൈസ് നികുതി വർധിപ്പിച്ചിരുന്നത്. പ്രതീക്ഷിച്ച തുക ഏകദേശം സർക്കാർ ഖജനാവിലേക്കെത്തിയെന്നാണ് വിലയിരുത്തൽ.