ഓട്ടോയില്‍ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തത് 22 കുപ്പി വിദേശ മദ്യം; പട്രോളിംഗിനിടെ യുവാവ് എക്സൈസ് പിടിയില്‍

ഓട്ടോയില്‍ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തത് 22 കുപ്പി വിദേശ മദ്യം; പട്രോളിംഗിനിടെ യുവാവ് എക്സൈസ് പിടിയില്‍

സ്വന്തം ലേഖിക

കരുവാരകുണ്ട്: വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയില്‍.

ഓട്ടോ ഡ്രൈവറായ കരുവാരക്കുണ്ട് ചേരിപ്പടി കുരുവിക്കാട്ടില്‍ അനീഷ് ( 30)നെയാണ് 22 കുപ്പി വിദേശമദ്യവുമായി അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാളികാവ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോനും സംഘവും കരുവാരക്കുണ്ട് ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗിനിടെയാണ് പ്രതി പിടിയിലായത്.

ഓട്ടോയുടെ പിന്‍സീറ്റിന്‍റെ പിന്നിലുള്ള രഹസ്യഅറയില്‍ നിന്നാണ് 22 കുപ്പി വിദേശ മദ്യം കണ്ടെടുത്തത്.

പ്രിവന്‍റീവ് ഓഫീസര്‍, എക്സൈസ് ഓഫീസര്‍മാരായ കെ. അരുണ്‍, പി. ഷബീര്‍അലി, സുനില്‍കുമാര്‍, അമിത്, രജനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.