video
play-sharp-fill
ദഹനപ്രശനങ്ങള്‍ക്കും ഉറക്കക്കുറവിനും  ഉത്തമ പരിഹാരം; ഉണക്കമുന്തിരി

ദഹനപ്രശനങ്ങള്‍ക്കും ഉറക്കക്കുറവിനും ഉത്തമ പരിഹാരം; ഉണക്കമുന്തിരി

ഉണക്കമുന്തിരി ആരോഗ്യത്തിന് വളരെ നല്ലതാണ്. ദിവസേന ഉണക്ക മുന്തിരി കഴിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്.

ശരിരത്തിലെ ജലാംശം വർദ്ധിപ്പിക്കാനും ദഹനപ്രശനങ്ങള്‍ പരിഹരിക്കാനും ഉണക്കമുന്തിരി ഉത്തമമാണ്. പ്രതിരോധശേഷിയുടെ കുറവ് മൂലം പലതരം ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നവർക്ക് ഉണക്കമുന്തിരി കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.

ഉണക്കമുന്തിരി രാത്രി മുഴുവൻ വെള്ളത്തില്‍ കുതിർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ദഹനപ്രശ്നങ്ങള്‍ കുറയ്ക്കും. ശ്വാസകോശ വീക്കം, വരണ്ട ചുമ എന്നിവ കുറയ്ക്കാൻ ഉണക്ക മുന്തിരിയുടെ ഉപയോഗം നല്ലാതണെന്നുമാണ് വിദഗ്ധർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉണക്ക മുന്തിരി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഗുണങ്ങള്‍:

മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും ദഹന പ്രക്രിയയെ സഹായിക്കാനും ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാനും ഉണക്കമുന്തിരി ദിവസേന ഭകഷണത്തില്‍ ഉള്‍പ്പെടുത്താം.

പ്രതിരോധശേഷി കൂട്ടാനും ഉറക്ക പ്രശ്നങ്ങള്‍ക്ക് പരിഹാരമേകാനും ഉണക്ക മുന്തിരി ദിവസേന ശീലമാക്കാം.

ആന്റിഓക്സിഡന്റുകളോടൊപ്പം പൊട്ടാസ്യം, അയണ്‍, ബി കോംപ്ലക്സ് വിറ്റാമിനുകള്‍ തുടങ്ങിയവയും അടങ്ങിയതിനാല് ഇവ രക്തസമ്മര്ദ്ദം നിയന്ത്രിക്കാന് സഹായിക്കുന്നു.

ഉണക്ക മുന്തിരി ഇരുമ്ബിൻ്റെ പ്രധാന ഉറവിടമായി പ്രവർത്തിക്കുന്നു. ഇരുമ്ബിൻ്റെ കുറവുള്ള അനീമിയ രോഗമുള്ളവർക്ക് ഇത് പ്രത്യേകിച്ചും പ്രയോജനം ചെയ്യും.

പല്ലുകളുടെ ആരോഗ്യത്തിനും ഉണക്ക മുന്തിരി നല്ലതാണ്. പല്ലിലെ ഇനാമലിനെ സംരക്ഷിക്കാന് കാത്സ്യം ധാരാളമടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.