video
play-sharp-fill
ഇത് കളിയല്ല കയ്യാങ്കളി..! ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല് ; കളിക്കാരിൽ തുടങ്ങിയ കശപിശ അവസാനിച്ചത് കാണികളും ഗ്രൗണ്ടിൽ ഇറങ്ങിയതോടെ

ഇത് കളിയല്ല കയ്യാങ്കളി..! ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല് ; കളിക്കാരിൽ തുടങ്ങിയ കശപിശ അവസാനിച്ചത് കാണികളും ഗ്രൗണ്ടിൽ ഇറങ്ങിയതോടെ

സ്വന്തം ലേഖകൻ

കോഴിക്കോട്: കൊടുവള്ളിയിൽ പ്രാദേശിക ഫുട്ബോള്‍ മത്സരത്തിനിടെ നടന്ന കയ്യാങ്കളി ഒടുവിൽ കൂട്ടത്തല്ലായി. ലൈറ്റ് നിങ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെയാണ് കളിക്കാർ തമ്മിൽ കയ്യാങ്കളി തുടങ്ങിയത്.

റോയൽ ട്രാവൽസ് കോഴിക്കോടും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും തമ്മിലുള്ള മത്സരത്തിനിടയിൽ റഫറി ഫൗൾ വിളിച്ചപ്പോഴാണ് സംഘർഷം ആരംഭിച്ചത്. ഇത് വൈകാതെ കൂട്ടതല്ലാവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങിയെങ്കിലും കാണികൾ കൂട്ടത്തോടെ ഗ്രൗണ്ടിൽ ഇറങ്ങിയതോടെ ടോസിട്ട് വിജയികളെ തീരുമാനിക്കുകയായിരുന്നു. ടോസിട്ട് വിജയികളെ നിശ്ചയിച്ചതോടെ മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് ജയിച്ചു .

ഇതോടെ കാണികളായി എത്തിയ ആയിരങ്ങൾ തമ്മില്‍ കശപിശയായി. കാണികള്‍ കൂടി ഗ്രൌണ്ടിലിറങ്ങിയതോടെ ടൂർണ്ണമെന്‍റ് കൂട്ടത്തല്ലില്‍ അവസാനിക്കുകയായിരുന്നു.