അർജന്റീന ആരാധകനായ 16കാരൻ കുഴഞ്ഞുവീണു മരിച്ചു; സംഭവം ലോകകപ്പ് വിജയാഘോഷത്തിനിടെ ; ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; പോസ്റ്റ്‌മോര്‍ട്ടത്തിലെ മരണകാരണം വ്യക്തമാകൂ

Spread the love

കൊല്ലം : ലോകകപ്പ് വിജയാഘോഷത്തിനിടെ 16കാരന്‍ കുഴഞ്ഞു വീണു മരിച്ചു. കൊല്ലം കോട്ടയ്ക്കകം സ്വദേശികളായ അജയ് – സീനാ ദമ്പതികളുടെ മകന്‍ അക്ഷയ് ആണ് മരിച്ചത്.

കടുത്ത അര്‍ജന്റീന ആരാധകനായിരുന്നു അക്ഷയ് വിജയാഘോഷത്തിനൊപ്പം പോകുന്നതിനിടെ പെട്ടെന്ന് തളര്‍ന്ന് റോഡ് വക്കില്‍ വീഴുകയായിരുന്നു. ഉടന്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിലെ മരണകാരണം വ്യക്തമാകൂ. .