ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പ്രാണനായി പിടഞ്ഞ് കുഞ്ഞ്: ദ്രുതഗതിയില്‍ ഇടപെട്ട് യുവാവ് ; ശ്രദ്ധയോടെ ഫസ്റ്റ് എയ്ഡ് നല്‍കുകയും കുഞ്ഞിനെ രക്ഷിക്കുകയും ചെയ്തു.
ഡൽഹി: ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയുള്ള മരണവാർത്തകള്‍ നാം നിറയെ കേട്ടിട്ടുള്ളതാണ്. എന്നാല്‍ കൃത്യമായ ഫസ്റ്റ് എയ്ഡ് നല്‍കിയാല്‍ മിക്ക ഘട്ടങ്ങളില്‍ നിന്നും മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താവുന്നതാണ്.
അത്തരത്തിലൊരാളുടെ കൃത്യ സമയത്തെ ഇടപെടലാണ് ഇപ്പോള്‍ വാർത്തകളില്‍ ഇടം നേടുന്നത്. അമേരിക്കയിലെ ഇലിനോയ്സിലാണ് സംഭവം. ഇവിടെയുള്ള യുവാവാണ് തന്റെ അയല്‍വീട്ടിലെ രണ്ടരവയസുകാരനെ രക്ഷിച്ചത്.
തൊണ്ടയില്‍ ചിക്കന്റെ കഷ്ണം കുരുങ്ങിയ രണ്ടരവയസുകാരന് ശ്രദ്ധയോടെ ഫസ്റ്റ് എയ്ഡ് നല്‍കുകയും കുഞ്ഞിനെ രക്ഷിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മ കുഞ്ഞിന് അരച്ച് നല്‍കിയ ഭക്ഷണത്തിലെ ചിക്കൻ ശരിയായി അരഞ്ഞിരുന്നില്ല. ഇത് കഴിച്ച കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെടാൻ ആരംഭിച്ചു. എമർജൻസി കെയറിലേക്ക് അമ്മ ബന്ധപ്പെട്ടങ്കിലും പ്രവർത്തകർ എത്താൻ വൈകുന്നത് കണ്ട് അമ്മ അയല്‍വക്കത്തേക്ക് ഓടിചെന്നു.
തന്റെ മകന്റെ തൊണ്ടയില്‍ ഭക്ഷണം കുരുങ്ങിയ വിവരം ഇയാളോട് പറഞ്ഞു.അയല്‍ക്കാരനായ യുവാവ് കൃത്യമായ രീതിയില്‍ പുറത്ത് തട്ടി തൊണ്ടയില്‍ കുടുങ്ങിയത് പുറത്തെടുത്തു.
കുഞ്ഞിന്റെ വായില്‍ നിന്ന് ഇറച്ചികഷ്ണം വീണതോടെ സമാധാനത്തോടെ ഇരിക്കുന്ന അമ്മയെയും വീഡിയോയില്‍ കാണാവുന്നതാണ്.
യുവാവിന്റെ വീട്ടിലെ വീടിന് പുറത്തുള്ള സിസിടിവിയാണ് ഈ ദൃശ്യങ്ങള്‍ പകർത്തിയത്. യുവാവ് രക്ഷിക്കുന്നതിന്റെ വീഡിയോ വളരെ വേഗത്തില്‍ വൈറലാവുകയും ചെയ്തു. യുവാവിന്റെ സമയോജിത ഇടപെടലിനെ സോഷ്യല്‍ മീഡിയ ഒന്നടങ്കം വാഴ്ത്തി.