
സ്വന്തം ലേഖിക
കോട്ടയം:ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ജില്ലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ 22 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കാൻ നോട്ടീസ് നല്‍കി.
ജില്ലയിലെ 175 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യവസ്തുക്കളുടെ 17 സ്റ്റാറ്റിയൂട്ടറി സാമ്ബിളുകളും 44 സര്‍വെയ്‌ലൻസ് സാമ്ബിളുകളും ശേഖരിച്ച് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധന തുടരുകയാണ്. ഡിസംബര്‍ 19 മുതല്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ 4 സ്പെഷല്‍ സ്‌ക്വാഡുകളാണ് ജില്ലയില്‍ പരിശോധന നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേക്ക്, വൈൻ ഉള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കളുടെ സാമ്ബിളുകള്‍ ശേഖരിച്ചാണ് പരിശോധന. പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കുമെന്ന് കോട്ടയം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മിഷണര്‍ സി.ആര്‍. രണ്‍ദീപ് പറഞ്ഞു.
വീടുകള്‍ കേന്ദ്രീകരിച്ച് കേക്കും പലഹാരങ്ങളും നിര്‍മിച്ച് വില്‍പന നടത്തുന്ന ചെറുകിട നിര്‍മാതാക്കളും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരം രജിസ്ട്രേഷൻ നിര്‍ബന്ധമായും എടുക്കണം. അല്ലാത്ത പക്ഷം 10 ലക്ഷം രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ്റ് കമ്മീഷണര്‍ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ ജെ.ബി. ദിവ്യ, നിമ്മി അഗസ്റ്റിൻ, തെരേസലിൻ ലൂയിസ്, നീതു രവികുമാര്‍, ജി.എസ്. സന്തോഷ് കുമാര്‍, അക്ഷയ വിജയൻ, നവീൻ ജയിംസ്, സ്നേഹ എസ്. നായര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരും.







