video
play-sharp-fill

പത്തനംതിട്ടയിൽ ബിരിയാണി കഴിച്ച വിദ്യാർത്ഥികൾക്ക്  ഭക്ഷ്യവിഷബാധ ;13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി;ഹോട്ടലിൽ പരിശോധന നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

പത്തനംതിട്ടയിൽ ബിരിയാണി കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ;13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി;ഹോട്ടലിൽ പരിശോധന നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട : സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയിൽ സ്കൂളിലാണ് ഭക്ഷ്യ വിഷബാധ റിപ്പോർട്ട്‌ ചെയ്തത്. 13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി.

ചിക്കൻ ബിരിയാണി കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥത ഉണ്ടായത്. സ്കൂൾ വാർഷികാഘോഷത്തിന് ഇടയാണ് ബിരിയാണി വിതരണം ചെയ്തത്.ആരുടേയും നില ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം രാവിലെ 11 മണിക്ക് സ്കൂളിൽ എത്തിച്ച ബിരിയാണി കുട്ടികൾക്ക് നൽകിയത് വൈകിട്ട് 6 മണിക്കാണെന്ന ആക്ഷേപവും ഉയരുന്നുണ്ട് . ഭക്ഷണം എത്തിച്ചത് കൊടുമണ്ണിലുള്ള ക്യാരമൽ ഹോട്ടലിൽ നിന്നുമാണ്.

രാവിലെ നൽകിയ ഭക്ഷണം വൈകിട്ട് വരെ സ്കൂൾ അധികൃതർ പിടിച്ചുവച്ചെന്നാണ് ഹോട്ടൽ ഉടമയുടെ ആരോപണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഒരാഴ്ചയ്ക്കിടെ ഭക്ഷ്യവിഷബാധയേറ്റ് രണ്ടുപേർ മരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഒട്ടാകെ പരിശോധന കർശനമാക്കിയതിനിടെയാണ് വീണ്ടും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുന്നത്.