video
play-sharp-fill
സംക്രാന്തിയിലെ കുഴിമന്തി ചതിച്ചു, ഇനി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പ്രഹസനങ്ങളുടെ വരവാണ്..! എഴും മൂന്നും വയസ് പ്രായമുള്ള കുഞ്ഞുങ്ങൾ ഉൾപ്പെടെ അഞ്ച്പേർ കിംസ് ആശുപത്രിയിൽ  തേടിയത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളോടെ ; പാഴ്‌സലിൽ എത്തിയ ‘ഭക്ഷ്യവിഷബാധ’യ്ക്ക് ആര് മറുപടി പറയും…?

സംക്രാന്തിയിലെ കുഴിമന്തി ചതിച്ചു, ഇനി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പ്രഹസനങ്ങളുടെ വരവാണ്..! എഴും മൂന്നും വയസ് പ്രായമുള്ള കുഞ്ഞുങ്ങൾ ഉൾപ്പെടെ അഞ്ച്പേർ കിംസ് ആശുപത്രിയിൽ തേടിയത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളോടെ ; പാഴ്‌സലിൽ എത്തിയ ‘ഭക്ഷ്യവിഷബാധ’യ്ക്ക് ആര് മറുപടി പറയും…?

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച അഞ്ച് പേർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ നടപടിയെടുക്കാതെ അധികൃതർ. കോട്ടയം കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സുനിൽകുമാർ (48), ഭാര്യ സന്ധ്യ (42), സഹോദര പുത്രൻ കാശിനാഥ് എം നായർ (7), 30 വയസുള്ള യുവതി, ഇവരുടെ മൂന്ന് വയസുള്ള കുഞ്ഞ് എന്നിവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റതായി പരാതി ഉയർന്നിരിക്കുന്നത്.

ഞായറാഴ്ചയാണ് സുനിൽകുമാർ സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്നും പാഴ്‌സൽ വാങ്ങിയത്. തുടർന്നു വീട്ടിലെത്തിയ ശേഷം ഭക്ഷണം കഴിച്ചു കിടന്ന മൂവർക്കും രാവിലെ എഴുന്നേറ്റപ്പോൾ മുതലാണ് ആസ്വസ്ഥതകൾ തുടങ്ങിയത്. വയറിളക്കവും ഛർദിയും ഗുരുതരമായതോടെ ഇവർ കോട്ടയം കുടമാളൂരിലെ കിംസ് ആശുപത്രിയിൽ ചികിത്സ തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുനിലും കുടുംബവും ചികിത്സയിൽ കഴിയുന്നതിനിടെ തന്നെയാണ് മുപ്പത് വയസുള്ള യുവതിയും മൂന്ന് വയസുള്ള കുഞ്ഞും കിംസിൽ തന്നെ ചികിത്സ തേടി എത്തിയത്. ഒരേ സമയം രണ്ടു കുടുംബം ഇവിടെ എത്തിച്ചതോടെ ആശുപത്രി അധികൃതർ സമയോചിതമായി തന്നെ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചു.

യുവതിയും കുഞ്ഞും ഇതേ ഹോട്ടലിൽ നിന്ന് തന്നെ പാഴ്‌സൽ വാങ്ങി കഴിച്ചതാണെന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചിരിക്കുന്നത്.

എന്നാൽ, ഭക്ഷ്യവിഷബാധയേറ്റ കുടുംബം വിവരം ഹോട്ടൽ അധികൃതരെ അറിയിച്ചപ്പോൾ നിരാശാജനകമായ മറുപടിയാണ് ലഭിച്ചത്. പാഴ്‌സൽ ഫുഡിൽ നിന്നും രണ്ട് കുടുംബത്തിന് ഗുരുതരമായ ഭക്ഷ്യവിഷബാധയേറ്റിട്ടും ആളെ കളിയാക്കി രാവിലെ തന്നെ കച്ചവടം പൊടിപൊടിക്കുകയാണ് സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടൽ.

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം നോക്കുകുത്തിയാകുന്ന കാഴ്ചയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും കാണാനാകുന്നത്. കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് ദേവനന്ദ എന്ന പെൺകുട്ടി മരിച്ചത് ഈ വർഷം മെയ് മാസത്തിലാണ്. അന്ന് ആരോഗ്യ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകൾ കർശനമാക്കിയിരുന്നു. പിന്നീട് ഇത് പാടെ നിലച്ച കാഴ്ചയാണ് കാണാനായത്. കേടായ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായതോടെ ഒാപ്പറേഷന്‍ മത്സ്യ എന്ന പേരില്‍ ചുരുങ്ങിയ ദിവസങ്ങളില്‍ 4100 കിലോ പഴകിയ മീൻ പിടിച്ചിരുന്നു. ഇത്തരം പരിശോധനകളും ഇപ്പോൾ ഊർജിതമായി നടക്കുന്നില്ല.

സംക്രാന്തിയിൽ പാഴ്‌സലിൽ എത്തിയ ‘ഭക്ഷ്യവിഷബാധ’യ്ക്ക് ആര് മറുപടി പറയും എന്ന ചോദ്യമാണ് ബാക്കിയാകുന്നത്…!