video
play-sharp-fill

വീണ്ടും ഭക്ഷ്യവിഷബാധ;  മൈലംപുള്ളിയിലെ ഗാല റസ്റ്ററൻഡിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു; ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വീണ്ടും ഭക്ഷ്യവിഷബാധ; മൈലംപുള്ളിയിലെ ഗാല റസ്റ്ററൻഡിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു; ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

പാലക്കാട്: മൈലംപുള്ളിയിൽ 14 പേർക്ക് ഭക്ഷ്യവിഷബാധ. മൈലംപുള്ളിയിലെ ഗാല റസ്റ്ററൻഡിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തിയ ഹോട്ടൽ അടപ്പിച്ചു.

ഹോട്ടലിലെ ഭക്ഷണ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അറേബ്യൻ വിഭവങ്ങളാണ് ഭക്ഷ്യവിഷബാധയേറ്റതിൽ അധികം പേരും കഴിച്ചത്. പരിശോധനയുടെ ഫലം ലഭിച്ചാൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group