
ആര് എവിടെ മരിച്ചാലും ഭക്ഷ്യവിഷബാധയെന്ന പേരിൽ ഹോട്ടലുകാരെ ക്രൂശിക്കുന്നു; കാസർകോട് പെൺകുട്ടിയുടെ മരണം വിഷം ഉള്ളിൽ ചെന്നെന്ന് കണ്ടെത്തി; ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത് വേവിക്കാത്ത കുഴിമന്തിയും അൽഫാമും കഴിക്കുന്നതിനെ തുടർന്ന്; ഹോട്ടലുകാർക്കൊപ്പം ഭക്ഷണം വാങ്ങുന്നവരും ഉത്തരവാദികൾ !
സ്വന്തം ലേഖകൻ
കോട്ടയം: കഴിഞ്ഞ കുറേ ദിവസങ്ങളായി ആര് എവിടെ മരിച്ചാലും ബലിയാടാവുന്നത് ഹോട്ടലുകാരാണ്.
അഞ്ജുവിന്റെ മരണം ഭക്ഷ്യവിഷബാധ മൂലമല്ലന്ന് പോസ്റ്റമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ശരീരത്തിൽ വിഷം ചെന്നിരുന്നതായും കണ്ടെത്തി. ഇക്കാര്യത്തിൽ ചില പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എസ്പി വൈഭവ് സക്‌സേന പറഞ്ഞു. പക്ഷേ ഇക്കാര്യം രാസപരിശോധന റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയുള്ളുവെന്നും ഡോക്ടറുടെ നിഗമനങ്ങളുമായി ഒത്തുപോകുന്ന തെളിവുകളാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ജുശ്രീയുടെ മരണത്തിലേക്ക് നയിച്ചത് അണുബാധയെ തുടര്‍ന്നുള്ള ഹൃദയ സ്തംഭനം ആണെന്നാണ് സര്‍ജന്റെ പ്രാഥമിക നിഗമനം. മരണത്തില്‍ വ്യക്തത വരുത്താന്‍, കൂടുതല്‍ പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരള്‍ അടക്കമുള്ള ആന്തരീകാവയങ്ങള്‍ പൂര്‍ണമായും തകരാറിലായിരു ന്നെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭക്ഷ്യ സുരക്ഷാ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലും അഞ്ജുശ്രീയ്ക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായി പറയുന്നില്ല. അഞ്ജു കുഴിമന്തി ബിരിയാണി വാങ്ങിയ ഹോട്ടലില്‍ നിന്ന് അന്നേദിവസം 120പേര്‍ ബിരിയാണി വാങ്ങിയിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളില്ലെന്നും ഹോട്ടല്‍ വൃത്തിഹീനമായിരുന്നില്ലെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇഷ്ട ആഹാരം എത്രയും പെട്ടെന്ന് കിട്ടണമെന്നാണ് എല്ലാവരുടെയും ആവശ്യം. അതിനായി ഹോട്ടലുകാരോട് നിർബന്ധം പിടിക്കുമ്പോൾ ഭക്ഷണം എത്തിച്ചു നൽകുന്നവരും ഹോട്ടലുകാരും പാകവും പരുവവും പലപ്പോഴും അവഗണിക്കാറുണ്ട്.
ഭക്ഷണം എത്തിക്കാൻ വൈകിയാൽ കസ്റ്റമേഴ്സ് മറ്റ് ഹോട്ടലുകൾ തേടി പോകുമെന്നതാണ് വേവാത്ത ഭക്ഷണം വേഗം കൊടുക്കുന്നതിന്പിന്നിലെ പ്രധാന കാരണം. എന്നാൽ ഇതും ഒരു പരിധി വരെ ഭക്ഷ്യവിഷബാധയേൽക്കുന്നതിന് കാരണമാകുന്നു.
ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നവരുടെ ഇഷ്ട വിഭവം ഷവർമ്മയും കുഴിമന്തിയും അൽഫാമും ഒക്കെയാണ്. എന്നാൽ കസ്റ്റമേഴ്സ് തിടുക്കം കൂട്ടുമ്പോൾ ഭക്ഷണം വേവുന്നതിന് മുൻപ് തന്നെ എടുത്ത് നൽകുന്ന പ്രവണതയാണ് ഇന്ന് കണ്ടുവരുന്നത്.
എന്നാൽ ഈ ഭക്ഷണ പദാർത്ഥങ്ങളെല്ലാം കൃത്യമായ വേവിലും പാകത്തിലും നൽകുകയാണെങ്കിൽ ഒരു പരിധി വരെ ഭക്ഷ്യവിഷബാധയെ ചെറുക്കാനാകും.
നിർമിക്കുന്നവരും കഴിക്കുന്നവരും ശ്രദ്ധവെച്ചാൽ ഇത്തരം ഭക്ഷണങ്ങൾ ഒരിക്കലും വില്ലനാകില്ല.
ഷവർമ്മ ഉണ്ടാകുമ്പോൾ വലിയ കോണുകളിൽ കുത്തിനിറച്ച് ഇറച്ചി വേവിക്കാതിരിക്കുകയാണ് നിർമിക്കുന്നവർ ചെയ്യേണ്ടത്. കോണുകളിൽ കൊരുത്ത ഇറച്ചിക്ക് പുറത്താണല്ലോ തീ അടിച്ച് ചൂടായി വേകുന്നത്.
ചിക്കൻ 15 മിനിറ്റും ബീഫ് 30 മിനിറ്റും 75-100 ഡിഗ്രി ചൂടിലാണ് വേവിക്കേണ്ടത്. എന്നാൽ, വേവിക്കുമ്പോൾ പലപ്പോഴും കോണിന്റെ ഉള്ളിലേക്ക് തീ അടിച്ചിട്ടുണ്ടാകില്ല. ഇതുകാരണം ഉള്ളിലുള്ള ഇറച്ചി വേകുന്നില്ല. പലപ്പോഴും തിരക്ക് കൂടുമ്പോൾ ഇറച്ചിക്കുള്ളിലേക്ക് താഴ്ത്തി മുറിച്ചിടുകയും ചെയ്യും. ഇതോടെ വേകാത്ത ഇറച്ചികൂടി ഷവർമയായി ഉപഭോക്താവിന് കിട്ടും.
പലയിടത്തും വലിയ കോണിലെ ഇറച്ചി മുഴുവൻ ചിലപ്പോൾ ഒരു ദിവസത്തിൽ തന്നെ വിറ്റുപോകില്ല. ബാക്കിയാകുന്നവ പിറ്റേന്ന് ഉപയോഗിക്കുന്ന സ്ഥിതിയുമുണ്ട്. നാലുമണിക്കൂറിൽ കൂടുതൽ ഇറച്ചി കോണിൽ കുത്തിവെക്കുന്നതും കേടാകുന്നതിന് കാരണമാകും.
കൂടുതൽ സമയം ഇരിക്കുന്തോറും കോണിന്റെ നടുവിലുള്ള, ചൂടേൽക്കാത്ത ഇറച്ചി കേടായിക്കൊണ്ടിരിക്കും. അതിൽ നിന്ന് ബാക്ടീരിയപോലുള്ള അണുക്കൾ ബാക്കി ഇറച്ചിയെയും മലിനമാക്കും. ഈ സാഹചര്യങ്ങൾ പരിഗണിച്ച് ഷവർമ കോണുകൾ നാലു മണിക്കൂറിൽ അധികം ഉപയോഗിക്കാതിരിക്കാൻ ചെറിയ കോണുകൾ വേണം തയാറാക്കാൻ എന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പ് കടകൾക്ക് നിർദേശം നൽകുന്നത്.
കോണുകളിൽ നിന്ന് മുറിച്ചെടുക്കുന്ന ഇറച്ചി അൽപനേരം മൈക്രോവേവ് ഓവനിൽ കയറ്റി രണ്ടാമതൊന്ന് ചൂടാക്കുന്നതും നല്ലതാണ്. ഷവർമ പാർസൽ വാങ്ങിയാൽ ചിലപ്പോൾ മണിക്കൂറുകൾ കഴിഞ്ഞാകും കഴിക്കുന്നത്. അപ്പോഴേക്കും ഷവർമക്കുള്ളിൽ രോഗാണുക്കൾ പെറ്റുപെരുകിയിരിക്കും.
പാർസലായി വാങ്ങുന്നത് എത്രയും പെട്ടെന്ന് ചൂടോടെ കഴിക്കണമെന്നാണ് വിദഗ്ധർ ഓർമിപ്പിക്കുന്നത്. കൂടിപ്പോയാൽ ഒരു മണിക്കൂർ അതിനപ്പുറം ഷവർമ സൂക്ഷിക്കരുത്. പുതിയ സാഹചര്യത്തിൽ ഷവർമ പാർസലിന് പുറത്ത് പാക്ക് ചെയ്യുന്ന തീയതിയും സമയവും രേഖപ്പെടുത്തണമെന്ന് നിർദേശം നൽകിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷ വിഭാഗം.
ഇത്തരം ഭക്ഷണങ്ങൾ വാങ്ങി കഴിയുന്നവർ കൃത്യമായി അളവിൽ വേവിച്ച് നൽകാനുള്ള സാവകാശം ഹോട്ടലുകാർക്കു നൽകണം. പെട്ടെന്ന് താ പെട്ടെന്ന് താ എന്ന് പറഞ്ഞു ധൃതി പിടിക്കുന്നത് ഒഴുവാക്കണം. ഇത്തരം സാഹര്യങ്ങളിൽ ധൃതി പിടിക്കുന്ന കസ്റ്റമേഴ്സി നോട് പോകാൻ പറയാനും കൃത്യമായ അളവിൽ തന്നെ വേവിച്ചു നൽകാൻ ഹോട്ടലുകാരും തയ്യാറാകണം. ഇരുകൂട്ടരും ഒരുപോലെ പരസ്പരം സഹകരിച്ചാൽ മാത്രമേ ദക്ഷ്യവിഷബാധയ്ക്ക് പരിഹാരമുണ്ടാകു….