സംസ്ഥാന പ്രസിഡന്റിന്റെ സംഘടനാപരമായ വീഴ്ചകൾ; ഷാഫി പറമ്പില്‍ രാഷ്ട്രീയം പറയാതെ ഫുട്ബാേള്‍ കളിച്ച് നടക്കുന്നതായി നേതാക്കള്‍; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖിക
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കെതിരെ രൂക്ഷ വിമര്‍ശനം.
സംസ്ഥാന പ്രസിഡന്റിന്റെ സംഘടനാപരമായ വീഴ്ചകളിലാണ് വിമര്‍ശനമുയര്‍ന്നത്.
യൂത്ത് കോണ്‍ഗ്രസ് സജീവമായ അവസ്ഥയിലും ഷാഫി പറമ്പില്‍ രാഷ്ട്രീയം പറയാതെ ഫുട്ബാേള്‍ കളിച്ച് നടക്കുന്നതായും നേതാവ് വെറും ഷോ മാത്രമാണെന്നുമായിരുന്നു വിമര്‍ശനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനകീയ വിഷയത്തില്‍ സംഘടനയ്ക്ക് നിലപാടില്ലെന്നും ഷാഫി പറമ്പിലും കെ ശബരിനാഥനുമടങ്ങുന്ന നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നു.
ഐ ഗ്രൂപ്പും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ അനുകൂലികളുമാണ് ചര്‍ച്ചയില്‍ ഷാഫിയ്ക്കെതിരെ വിമര്‍ശനമുന്നയിച്ചത്.
കെപിസിസി അദ്ധ്യക്ഷന്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ നടപടികളില്‍ നേരിട്ട് ഇടപെടുന്നതായി ഷാഫി പറമ്പിലും ചര്‍ച്ചയില്‍ പ്രത്യാരോപണമുന്നയിച്ചു. എന്നാല്‍ നിലവിലെ നേതൃത്വത്തിന്റെ പോരായ്മ മൂലമാണ് പാര്‍ട്ടി ഇടപെടലുണ്ടാകുന്നതെന്നായിരുന്നു സുധാകരന്‍ അനുകൂലികളുടെ മറുപടി.
ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തെ അവഗണിച്ച് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നുസൂറിന്റെയും ബാലുവിന്റെയും സസ്പെന്‍ഷന്‍ പിന്‍വലിക്കാത്തതും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി ഒഴിയാന്‍ തയ്യാറാണെന്ന് ഷാഫി അറിയിച്ചു.
ഇനി മുന്നോട്ട് പോകാനാകില്ലെന്ന് അദ്ദേഹം തുടര്‍ന്നു. രാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടായ മാറിമറിച്ചില്‍ യൂത്ത് കോണ്‍ഗ്രസില്‍ പ്രകടനമാണെങ്കിലും ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കതീതമായി എ,ഐ ഗ്രൂപ്പിലുളളവരുടെ നിശിത വിര്‍മശനമായിരുന്നു സംസ്ഥാന യോഗത്തില്‍ പ്രകടമായത്.