video

00:00

പത്തനംതിട്ടയിൽ കോളേജ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം ; കോളേജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച മുപ്പതോളം വിദ്യാർത്ഥികൾ ചികിത്സ തേടി

പത്തനംതിട്ടയിൽ കോളേജ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം ; കോളേജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച മുപ്പതോളം വിദ്യാർത്ഥികൾ ചികിത്സ തേടി

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട : പത്തനംതിട്ടയിൽ കോളേജ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 30 വിദ്യാർത്ഥികൾ ചികിത്സ തേടി.

കോളജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച ശേഷമാണ് ബുധിമുട്ടുണ്ടായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പത്തനംതിട്ടയിലെ മൗണ്ട് സിയോൺ ലോ കോളജിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ വിദ്യാർത്ഥികൾ ഭക്ഷ്യ സുരക്ഷാവകുപ്പിന് പരാതി നൽകി. ഇതിനുമുമ്പും മൗണ്ട് സിയോൺ ലോ കോളേജിൽ ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് അസ്വസ്ഥത ഉണ്ടായിട്ടുണ്ട്.

അതേസമയം ആലപ്പുഴയിൽ ഭാഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. ആലപ്പുഴ ബീച്ചിലെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി. ഹോട്ടൽ പൂട്ടിച്ചു. പഴകിയ ഇറച്ചിയും എണ്ണയും കണ്ടെത്തി. ജില്ലയിൽ പരിശോധന തുടരുമെന്ന് ഭാഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.